കേരളത്തിന്റെ വികസനം ലോകശ്രദ്ധ ആകർഷിക്കുന്നു: നിയമസഭയിൽ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം

തിരുവനന്തപുരം: ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ പതിനഞ്ചാം കേരള നിയമസഭയുടെ 13ാം സമ്മേളനം ആരംഭിച്ചു. ഗവർണറുടെ കേരളത്തിലെ ആദ്യ നയപ്രഖ്യാപനമാണിത്.
മലയാളത്തിൽ നമസ്കാരം പറഞ്ഞായിരുന്നു ഗവർണർ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചത്. കേരളത്തിന്റെ വികസനം ലോകശ്രദ്ധ ആകർഷിക്കുന്നുവെന്ന് ഗവർണർ പറഞ്ഞു. നവകേരള സാക്ഷാത്കാരത്തിന് സർക്കാർ പ്രതിജ്ഞാബദ്ധം. നവകേരള നിർമാണമാണ് സർക്കാർ ലക്ഷ്യമിടുന്നത്. വിദ്യാഭ്യാസം ആരോഗ്യം എന്നിവയ്ക്ക് മുൻഗണനയെന്നും അദ്ദേഹം പറഞ്ഞു.
ഡിജിറ്റൽ വിഭജനം കുറക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതിദരിദ്രരെ കണ്ടെത്തി ദാരിദ്ര്യം ഇല്ലാതാക്കാൻ നടപടിയെടുക്കുമെന്നും ഗവർണർ വ്യക്തമാക്കി. 'ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കും. എല്ലാവർക്കും പാർപ്പിടം ഉറപ്പിക്കാൻ പദ്ധതികളുണ്ടാകും. ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാൻ തീവ്രശ്രമമുണ്ടാകും. കേരളത്തെ ഭൂരഹിതർ ഇല്ലാത്ത സംസ്ഥാനം ആക്കും', ഗവർണർ പറഞ്ഞു.
ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആലേക്കറെ മുഖ്യമന്ത്രി സ്വീകരിക്കുന്നു









0 comments