ഡിവൈഎഫ്‌ഐയെ അഭിനന്ദിച്ച് തരൂർ; മവാസോ സ്‌റ്റാർട്ടപ്പ് ഫെസ്‌റ്റിവലിലേക്ക് ക്ഷണം

ഡൽഹി : സ്റ്റാർട്ടപ്പ് ഫെസ്റ്റിവലായ മവാസോയിലേക്ക് കോൺഗ്രസ് എംപി ശശി തരൂരിനെ ക്ഷണിച്ച് ഡിവൈഎഫ്ഐ . ഡിവൈഎഫ്ഐ അഖിലേന്ത്യാ സെക്രട്ടറി എ എ റഹീം എംപി, കേന്ദ്ര കമ്മിറ്റി അംഗം എം ഷാജർ, സംസ്ഥാന സെക്രട്ടറി വി കെ സനോജ് എന്നിവർ തരൂരിന്റെ ഡൽഹിയിലെ വസതിയിലെത്തിയാണ് ക്ഷണിച്ചത്.
ഡിവൈഎഫ്ഐ യുടെ ഈ ഇടപെടലിനെയും തന്നെ ക്ഷണിക്കാൻ കാണിച്ച മനസിനെയും അദ്ദേഹം അഭിനന്ദിച്ചുവെന്നും വികസന കാര്യത്തിൽ താൻ രാഷ്ട്രീയം നോക്കാറില്ലെന്നും ശശി തരൂർ അറിയിച്ചെന്ന് എ എ റഹീം എംപി മാധ്യമങ്ങളോട് പറഞ്ഞു. മാർച്ച് 1,2 തീയതികളിലായി തിരുവനന്തപുരത്ത് വച്ചാണ് മവാസോ ഫെസ്റ്റിവൽ നടക്കുന്നത്. ഈ രണ്ടു ദിവസങ്ങളിലും നേരത്തെ നിശ്ചയിച്ച പരിപാടികൾക്കായി യാത്ര ഉള്ളതിനാൽ മവാസോയിൽ എത്തിച്ചേരാൻ സാധിക്കില്തെന്ന് തരൂർ അസൗകര്യം അറിയിച്ചു.









0 comments