തരൂർ കോൺ​ഗ്രസിനെകൊണ്ട് നേടാവുന്നതെല്ലാം നേടി: രാജ്മോഹൻ ഉണ്ണിത്താൻ

rajmohan unnithan
വെബ് ഡെസ്ക്

Published on Jul 20, 2025, 11:43 AM | 1 min read

കാസർകോട് : ശശി തരൂരിനെതിരെ ആഞ്ഞടിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രാജ് മോഹൻ ഉണ്ണിത്താൻ. തരൂർ കോൺ​ഗ്രസിനെകൊണ്ട് നേടാവുന്നതെല്ലാം നേടിയെന്നും രാജ് മോഹൻ ഉണ്ണിത്താൻ മാധ്യമങ്ങളോട് പറഞ്ഞു. ശശി തരൂർ കോൺ​ഗ്രസ് തകരുവാൻ ആ​ഗ്രഹിക്കുന്നുവെന്നും, തരൂരിനോടൊപ്പം ഉള്ളവർ കോൺ​ഗ്രസ് തകരണമെന്ന് ആ​ഗ്രഹിക്കുന്നവരാണെന്നും രാജ്മോഹൻ ഉണ്ണിത്താൻ ആരോപിച്ചു. തരൂരിനെതിരെ അന്തിമമായ തീരുമാനം കോൺ​ഗ്രസ് ഹൈക്കമാന്റ് എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.


ഇന്ദിരാ ​ഗാന്ധിയെ വിമർശിക്കുന്നവർ കോൺ​ഗ്രസ് രക്തമുള്ളവരല്ല. അതിനാൽ തന്നെ ശശി തരൂർ കോൺ​ഗ്രസുകാരനല്ലായെന്നും രാജ് മോഹൻ ഉണ്ണിത്താൻ കൂട്ടിച്ചേര്‍ത്തു.


ശശി തരൂർ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തി സംസാരിച്ചിരുന്നു. 'ദി ഹിന്ദു' പത്രത്തില്‍ എഴുതിയ ലേഖനത്തില്‍ തരൂര്‍ മോദിയെ പ്രശംസിച്ചു. പിന്നാലെ ലേഖനം പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ട് പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. കോൺ​ഗ്രസിൽ ഇത് വലിയ കോളിളക്കമുണ്ടാക്കുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Home