ഷഹബാസ് കൊലക്കേസ്: വിദ്യാർഥികളെ പരീക്ഷ എഴുതിപ്പിക്കുന്നതിൽ സംഘർഷം

police
വെബ് ഡെസ്ക്

Published on Mar 03, 2025, 08:14 AM | 1 min read

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ പത്താംക്ലാസ് വിദ്യാർഥി ഷഹബാസ് കൊല്ലപ്പെട്ട കേസിൽ പ്രതികളായ വിദ്യാർഥികളെ പരീക്ഷ എഴുതിപ്പിക്കുന്നതിൽ സംഘർഷം. വിദ്യാർഥികൾ പരീക്ഷ എഴുതുന്ന വെള്ളിമാടുകുന്നിലെ ഒബ്സർവേഷൻ ഹോമിനു മുന്നിലാണ് വിവിധ സംഘടനകളുടെ പ്രതിഷേധം.


കഴിഞ്ഞ ദിവസമാണ് കോഴിക്കോട്‌ വെള്ളിമാട്‌കുന്നിലെ ഒബ്സർവേഷൻ ഹോമിലേക്ക് പരീക്ഷ കേന്ദ്രം മാറ്റിയത്‌. സ്കൂൾ മാറ്റണമെന്ന് ആവശ്യപ്പെട്ട് പരീക്ഷാഭവൻ സെക്രട്ടറിക്ക്‌ പൊലീസ് കത്ത് നൽകുകയായിരുന്നു. വിദ്യാർഥികൾ അതേ സ്കൂളിൽ പരീക്ഷയെഴുതുന്നത് സംഘർഷ സാധ്യതയുണ്ടാക്കുമെന്ന് കത്തിൽ പറഞ്ഞിരുന്നു.


ശനിയാഴ്ചയാണ് ട്യൂഷൻ സെന്ററിലെ ഫെയർവെൽ പരിപാടിയെ ചൊല്ലിയുള്ള തർക്കത്തിൽ പത്താം ക്ലാസ് വിദ്യാർഥി ഷഹബാസ് കൊല്ലപ്പെടുന്നത്. ശനി രാത്രി 12.30 ഓടെയാണ് ഷഹബാസിന്റെ മരണം സ്ഥിരീകരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. വട്ടോളി എംജെ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയാണ് ഷഹബാസ്. ഫെയർവെൽ പരിപാടിയെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. എളേറ്റിൽ വട്ടോളി എംജെ ഹയർ സെക്കൻ്ററി സ്കൂളിലെ കുട്ടികളും താമരശ്ശേരി ഹയർ സെക്കൻ്റി സ്കൂളിലെ കുട്ടികളുമാണ് പരസ്പരം ഏറ്റുമുട്ടിയത്.



deshabhimani section

Related News

View More
0 comments
Sort by

Home