താമരശേരി ചുരത്തിൽ അപകടാവസ്ഥയിലുള്ള മരം മുറിച്ചു മാറ്റുന്നു; ഗതാഗതം തടസപ്പെടാൻ സാധ്യത

ഫയൽ ചിത്രം
കോഴിക്കോട്: കോഴിക്കോട് താമരശേരി ചുരത്തിൽ അപകടാവസ്ഥയിലുള്ള മരം മുറിച്ചു മാറ്റുന്നതിനാൽ ഗതാഗതം തടസപ്പെടാൻ സാധ്യത. ഒൻപതാം വളവിന് താഴെയാണ് മരം മുറിച്ച് മാറ്റുന്നത്. രാവിലെ 9 മണി മുതൽ 12 വരെ ചുരത്തിലൂടെയുള്ള ഗതാഗതത്തിന് തടസം നേരിടാം. യാത്രക്കാർ സമയം ക്രമീകരിച്ച് കുറ്റ്യാടി ചുരം വഴിയോ അല്ലെങ്കിൽ നിലമ്പൂർ നാടുകാണി ചുരം വഴിയോ വയനാട്ടിലേക്ക് തിരിച്ചു പോകേണ്ടതാണെന്ന് അധികൃതർ അറിയിച്ചു. ഇന്നലെ രാത്രി ഒൻപതാം വളവിൽ കൂറ്റൻ മരം മണ്ണിളകി അപകടരമായ നിലയിലായിരുന്നു. തുടർന്നാണ് മുറിച്ച് മാറ്റാൻ തീരുമാനമായത്. ഇതോടെ ചുരത്തിൽ ഗതാഗതം നിയന്ത്രിച്ചിരുന്നു.









0 comments