എൻഐടി സംഘം സന്ദർശിച്ചു
താമരശേരി ചുരത്തിൽ നിയന്ത്രിത ഗതാഗതം തുടരുന്നു

കോഴിക്കോട്
മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയ താമരശേരി ചുരത്തിൽ നിയന്ത്രണങ്ങളോടെ വാഹനഗതാഗതം തുടരുന്നു. മൾട്ടി ആക്സിൽ വാഹനങ്ങൾ ഒഴികെയുള്ളവ കടത്തിവിടുന്നുണ്ട്. യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയിലാണ് ജില്ലാ ഭരണകേന്ദ്രവും പൊലീസും ദുരന്തനിവാരണ വകുപ്പും ഗതാഗത നിയന്ത്രണ സംവിധാനങ്ങൾ ഒരുക്കിയിരിക്കുന്നത്.
മഴ കുറഞ്ഞ സാഹചര്യത്തിൽ തുടർ ദിവസങ്ങളിലെ സാഹചര്യം പരിശോധിച്ച ശേഷം തീരുമാനമെടുക്കും. റോഡിന് മുകളിലെ പാറയുടെ സ്ഥിതി പരിശോധിക്കാൻ എൻഐടി സിവിൽ എൻജിനിയറിങ് വിഭാഗത്തെ ചുമതലപ്പെടുത്തി. എൻഐടിയിൽനിന്നുള്ള സംഘം സ്ഥലം സന്ദർശിച്ചു. പാറയുടെ ഡ്രോണ്‍ പടങ്ങളെടുത്ത് സ്ഥിതി വിലയിരുത്തും.
ചുരം വ്യൂപോയിന്റില്‍ വിനോദസഞ്ചാരികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. വലിയ വാഹനങ്ങൾ ലക്കിടിയിലും അടിവാരത്തുമായി നിയന്ത്രിക്കുന്നുണ്ട്. ഇടവേളകളായാണ് വാഹനങ്ങൾ കടത്തിവിടുന്നത്. ചുരത്തിൽ ബ്ലോക്ക് ഉണ്ടാകാത്ത രീതിയിലാണ് ക്രമീകരണം. താമരശേരി പൊലീസിന്റെ നേതൃത്വത്തിലാണ് വാഹന നിയന്ത്രണം.









0 comments