താമരശേരി ചുരത്തിൽ ചെറുവാഹനങ്ങൾ കടത്തിവിട്ടുതുടങ്ങി; മഴ ശക്തമായാൽ പൂർണവിലക്ക്

താമരശേരി: മണ്ണിടിച്ചിലുണ്ടായ താമരശേരി ചുരത്തിൽ ഗതാഗതം പുനരാരംഭിച്ചു. ഒറ്റ വരിയായി ചെറുവാഹനങ്ങളാണ് ഇപ്പോൾ കടത്തിവിടുന്നത്. മഴ കുറഞ്ഞതിനിലാണ് ഗതാഗതം അനുവദിച്ചത്. ചുരത്തിലെ കല്ലും മണ്ണും പൂര്‍ണമായും നീക്കിയിട്ടുണ്ട്.
അതേസമയം ഭാരവാഹനങ്ങൾക്ക് പൂർണവിലക്കാണ്. ഭാരവാഹനങ്ങൾ കുറ്റ്യാടി, നാടുകാണി ചുരം വഴി പോകണം. മഴ ശക്തമായാൽ ഗതാഗതം പൂർണമായും തടയും.
ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ അടര്‍ന്നുനില്‍ക്കുന്ന പാറകള്‍ ഇനിയും റോഡിലേക്ക് വീഴാന്‍ സാധ്യതയുള്ളതിനാല്‍ പ്രദേശത്ത് സമയ നിരീക്ഷണം ഏര്‍പ്പെടുത്തും. റോഡില്‍ രാത്രികാലത്ത് ആവശ്യത്തിന് വെളിച്ചം ലഭ്യമാക്കുന്നതിനുള്ള സംവിധാനം ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ വിഭാഗവും തഹസില്‍ദാറും ഉറപ്പാക്കും.









0 comments