രണ്ടാംഘട്ട പാഠപുസ്‌തക വിതരണം തുടങ്ങി

തിരുവനന്തപുരം
സംസ്ഥാനത്തെ സ്‌കൂളുകളിൽ രണ്ടാംഘട്ട പാഠപുസ്‌തക വിതരണം ഇൗ മാസം പൂർത്തിയാകും. ഒക്‌ടോബർ മുതൽ രണ്ടാംഘട്ടം പുസ്‌തകങ്ങൾ പഠിപ്പിച്ചു തുടങ്ങും. ഒന്നുമുതൽ 10വരെ ക്ലാസുകളിലായി 2.16 കോടി പുസ്‌തകങ്ങളാണ് അധ്യയന വർഷം രണ്ട് ഭാഗങ്ങളായി വിതരണം ചെയ്യുന്നത്. ആദ്യഘട്ടം പുസ്‌തകങ്ങൾ അധ്യയനവർഷം ആരംഭിക്കുംമുന്പേ വിതരണം ചെയ്തിരുന്നു.
കാക്കനാട് കേരള ബുക്‌സ് ആൻഡ് പബ്ലിക്കേഷൻസ് സൊസൈറ്റിക്കാണ് അച്ചടി ചുമതല. ജില്ലാ ഡിപ്പോകളിൽനിന്ന് കുടുംബശ്രീ പ്രവർത്തകർ പുസ്‌കങ്ങൾ തരംതിരിച്ച് ഉപജില്ലാ സൊസൈറ്റികളിൽ എത്തിക്കും. സർക്കാർ, എയ്‌ഡഡ് സ്‌കൂളുകൾ സൊസൈറ്റികളിൽനിന്നാണ് പുസ്‌തകം ശേഖരിക്കുന്നത്. അൺ എയ്‌ഡഡ് സ്‌കൂളുകൾ ഡിപ്പോകളിൽനിന്ന് പുസ്‌തകം ശേഖരിക്കും.
2,4,6,8,10 ക്ലാസുകളിൽ പരിഷ്‌കരിച്ച പുസ്‌തകങ്ങളാണ് വിതരണംചെയ്യുന്നത്. പത്താം ക്ലാസിലെ രണ്ടാം വോള്യം സാമൂഹ്യശാസ്ത്രം പാഠപുസ്തകത്തിൽ ‘ജനാധിപത്യം: ഒരു ഇന്ത്യൻ അനുഭവം’ എന്ന അധ്യായത്തിൽ ഗവർണറുടെ അധികാരങ്ങളും ചുമതലകളും ഉൾപ്പെടുത്തിയിട്ടുണ്ട്. അടിയന്തരാവസ്ഥ, ഇലക്ടറർ ബോണ്ട് എന്നിവയെക്കുറിച്ചും ഈ അധ്യായത്തിൽ വിദ്യാർഥികൾക്ക് പഠിക്കാനുണ്ട്.









0 comments