അവധിയില്ലാത്ത സ്നേഹം വിഷുക്കോടിയായി

teacher vishukodi.jpg
avatar
കെ വി രഞ്‌ജിത്‌

Published on Apr 14, 2025, 12:00 AM | 1 min read

കാസർകോട്‌: സ്കൂളിന് വേനലവധിയാണെങ്കിലും സുജന ടീച്ചറുടെയും കുട്ടികളുടെയും സ്നേഹത്തിന് അവധിയില്ല. ഒന്നാംതരക്കാരായ തന്റെ വിദ്യാർഥികൾക്ക്‌ വിഷുകോടിയും കൈനീട്ടവുമായി വീടുവീടാന്തരം ഈ അധ്യാപിക കയറിയിറങ്ങാൻ ഒരുകാരണമേയുള്ളൂ; -പഠിതാക്കളായ കുഞ്ഞുമക്കളോടുള്ള അളവറ്റസ്നേഹം.


കാഞ്ഞങ്ങാട്‌ മേലാങ്കോട്ട് എ സി കണ്ണൻനായർ സ്‌മാരക ഗവ. യുപി സ്‌കൂൾ അധ്യാപിക മുറിയനാവിയിലെ എസ്‌ എ സുജനയാണ്‌ ഒന്നാംക്ലാസിലെ ഇരുപത്തഞ്ച്‌ കുട്ടികളുടെയും വീടുകളിൽ വിഷുക്കോടിയുമായി എത്തിയത്‌. അധ്യയനവർഷാവസാനം സ്‌കൂളിൽനിന്ന്‌ പിരിഞ്ഞപ്പോൾ, തന്നെ കെട്ടിപ്പിടിച്ച് കരഞ്ഞ കുട്ടികളെ മറക്കാനാകാത്തതാണ്‌ വിഷുക്കോടിയുമായി വീടുകളിലെത്താൻ ഈ ക്ലാസ്‌ ടീച്ചറെ പ്രേരിപ്പിച്ചത്‌.


രണ്ടാം ക്ലാസിലും സുജനടീച്ചർ പഠിപ്പിക്കണമെന്നു പറഞ്ഞാണ്‌ കുട്ടികൾ പിരിഞ്ഞത്. മടിക്കൈ, അതിയാമ്പൂർ, മേലാങ്കോട്‌, കിഴക്കുംകര, നെല്ലിക്കാട്ട് തുടങ്ങിയ ഭാഗങ്ങളിൽ താമസിക്കുന്ന കുട്ടികൾക്കാണ് സുജന ടീച്ചർ വസ്‌ത്രങ്ങളുമായെത്തിയത്‌. കുട്ടികളോടുമാത്രമല്ല, അവരുടെ രക്ഷിതാക്കളോടും ഹൃദയബന്ധമാണുള്ളതെന്ന്‌ സുജനടീച്ചർ പറഞ്ഞു. 2019ലാണ് ഇവർ മേലാങ്കോട്ട് സ്കൂളിൽ എത്തിയത്



deshabhimani section

Related News

View More
0 comments
Sort by

Home