ടിഡിഎഫ് പണിമുടക്ക് രാഷ്‌ട്രീയപ്രേരിതം

തിരുവനന്തപുരം: കെഎസ്‌ആർടിസിയിലെ ഐഎൻടിയുസി നേതൃത്വത്തിൽ നടത്തുന്ന പണിമുടക്ക് രാഷ്‌ട്രീയപ്രേരിതം.തിങ്കൾ അർധരാത്രി മുതൽ 24 മണിക്കൂറാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. ട്രാൻസ്‌പോർട്ട് ഡെ മോക്രാറ്റിക് ഫെഡറേഷൻ (ടിഡിഎഫ്) ആണ് സമരത്തിന് ആഹ്വാനം ചെയ്‌തത്. പണിമുടക്കൊഴിവാക്കാൻ കെഎസ്ആർടിസി സിഎംഡി പ്ര മോജ് ശങ്കർ സംഘടന നേതാക്കളുമായി ചർച്ച നടത്തിയിരുന്നു. എന്നാൽ, പിന്മാറാൻ ഐഎൻടിയുസി യൂണിയനുകളുടെ കൂട്ടായ്മ തയ്യാറായില്ല.
ഒന്നരവർഷം രണ്ടുഗഡുക്കളായിരുന്ന ശമ്പളം മാസങ്ങളായി ഒറ്റഗഡുവായാണ് വിതരണം ചെയ്യുന്നത്. സർക്കാർ 50 കോടി രൂപ സാമ്പത്തികസഹായമായി അനുവദിക്കുന്നുണ്ട്. നിലവിൽ അഞ്ചാംതീയതിക്ക് മുമ്പ് ശമ്പളം നൽകാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ധനസ്ഥാപനങ്ങളുമായി ചർച്ച നടത്തുകയും ചെയ്‌തു. ഇതിനിടെ നടത്തുന്ന പണിമുടക്ക് വരുമാന നഷ്ടത്തിനാണ് കാരണമാകുക. സിഐടിയു നേതൃത്വത്തിലുള്ള കെഎസ്‌ആർടിഇഎ പ്രതിദിന വരുമാനം ഒമ്പത് കോടിയായി ഉയർത്താനുള്ള നടപടി ആലോചിക്കാൻ ആവശ്യപ്പെട്ട് നിർദേശങ്ങൾ മാനേജ്‌മെന്റിന് സമർപ്പിച്ചിട്ടുണ്ട്. കെഎസ്‌ആർടിസിയിൽ റഫറണ്ടം നടക്കാനിരിക്കുകയാണ്. ആരോപണങ്ങളും സമരങ്ങളുംകൊണ്ട് ജീവനക്കാരെ സ്വാധീനിക്കാനാണ് കോൺഗ്രസ് സംഘടന ശ്രമിക്കുന്നത്.









0 comments