നികുതിവെട്ടിപ്പ്: ബാറുകളിൽ നിന്ന് അടപ്പിച്ചത് 2648 കോടി

തിരുവനന്തപുരം: നാലു വർഷത്തിനിടെ ബാറുകളിൽ നിന്ന് ഇന്റലിജൻസ് 3078.29 കോടി രൂപയുടെ നികുതിവെട്ടിപ്പ് കണ്ടെത്തിയെന്ന് മന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ പറഞ്ഞു. 2648 കോടി തിരിച്ചടിപ്പിച്ചെന്നും മന്ത്രി ചോദ്യോത്തരവേളയിൽ പറഞ്ഞു.
ബാറുടമകളിൽനിന്ന് ലഭിക്കേണ്ട നികുതി കുടിശിക പിരിച്ചെടുക്കുന്നതിനുള്ള ആംനെസ്റ്റി പദ്ധതി വഴി ഖജനാവിലെത്തേണ്ട തുകയ്ക്ക് ഒരു ഇളവും നൽകിയിട്ടില്ല. പൂർണമായ നികുതി കുടിശ്ശികയും പലിശയുടെ 50 ശതമാനവും അടച്ചാൽ ബാക്കി പലിശയും പിഴയും ഒഴിവാക്കുന്നതിനുള്ള പദ്ധതിയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. മദ്യത്തിന്റെ നികുതിയിൽ നാലു വർഷമായി ഒരു വ്യത്യാസവും വരുത്തിയില്ല. എന്നാൽ, അയൽ സംസ്ഥാനങ്ങളായ കർണാക, തമിഴ്നാട് എന്നിവ മദ്യത്തിന്റെ നികുതി വർധിപ്പിച്ചെന്നും മന്ത്രി പറഞ്ഞു.
എല്ലാ സർക്കാർ സ്കോളർഷിപ്പുകൾക്കുമുള്ള തുക കൊടുക്കണമെന്നതാണ് സർക്കാർ നിലപാട്. ഇതുസംബന്ധിച്ച് തെറ്റായ പ്രചാരണങ്ങൾ നടക്കുന്നുണ്ട്. എല്ലാത്തരം സ്കോളർഷിപ്പുകൾക്കും ഏറ്റവും സാധാരണക്കാരെ സഹായിക്കേണ്ട കാര്യങ്ങൾക്കും ഒരു കുറവും വരുത്തില്ലെന്നും മന്ത്രി സഭയിൽ ഉറപ്പുനൽകി.









0 comments