തിരുവനന്തപുരത്ത് ടാപ്പിങ് തൊഴിലാളിക്ക് പെരുമ്പാമ്പിന്റെ കടിയേറ്റു

തിരുവനന്തപുരം : തിരുവനന്തപുരത്ത് ടാപ്പിങ് തൊഴിലാളിക്ക് പെരുമ്പാമ്പിന്റെ കടിയേറ്റു. പാലോട് പച്ചമല മണലയത്താണ് സംഭവം. ടാപ്പിങ് തൊഴിലാളിയായ അജയകുമാറിനാണ് ഇന്ന് രാവിലെ പെരുമ്പാമ്പിന്റെ കടിയേറ്റത്. ടാപ്പിങ്ങിനിടെയായിരുന്നു സംഭവം. പാമ്പിനെ കണ്ടതിനെത്തുടർന്ന് അജയകുമാർ വനം വകുപ്പിനെ വിവരമറിയിച്ചു. സമീപത്തുള്ള പൊത്തിൽ ഒളിച്ച പാമ്പിനെ വനംവകുപ്പിന്റെ സ്നേക് ക്യാച്ചർ പിടികൂടി. അഞ്ചടി നീളമുള്ള പാമ്പിനെ ഉൾവനത്തിൽ വിടുമെന്ന് വനം വകുപ്പ് അറിയിച്ചു.









0 comments