അളവുതൂക്കത്തിൽ കൃത്രിമം: പിഴ ഈടാക്കിയത്‌ 289.67 കോടി

weighing machines
വെബ് ഡെസ്ക്

Published on Mar 25, 2025, 12:00 AM | 1 min read

തിരുവനന്തപുരം: അളവുതൂക്കത്തിൽ കൃത്രിമം കണ്ടെത്തിയ സംഭവത്തിൽ 2019-–-20 സാമ്പത്തിക വർഷം മുതൽ 2024– 25വരെ 289.67 കോടി രൂപ വിവിധ കേസുകളിലായി പിഴയായി ഈടാക്കിയതായി മന്ത്രി ജി ആർ അനിൽ നിയമസഭയെ അറിയിച്ചു. കഴിഞ്ഞവർഷം 20,636 വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തി. കൃത്രിമം കണ്ടെത്തിയതിനെ തുടർന്ന് 2026 കേസ്‌ രജിസ്‌റ്റർ ചെയ്‌തു. പിഴയായി 59.99 ലക്ഷം രൂപ ഈടാക്കിയതായി മന്ത്രി പറഞ്ഞു.


അളവുതൂക്ക ഉപകരണങ്ങളിലെ കൃത്രിമം തടയുന്നതിന്‌ സ്പെഷ്യല്‍ ടാഗ്


അളവുതൂക്ക ഉപകരണങ്ങളിലെ കൃത്രിമം തടയാൻ സ്പെഷ്യൽ ടാഗ് കൊണ്ടുള്ള സീലിങ് നടപ്പാക്കുമെന്ന് മന്ത്രി ജി ആർ അനിൽ നിയമസഭയിൽ പറഞ്ഞു.


എല്ലാവർഷവും ത്രാസിന്റെ കൃത്യത ഉറപ്പുവരുത്തി ലെഡ് ആൻഡ്‌ വയർ ഉപയോഗിച്ച് മുദ്ര ചെയ്യുകയാണ് നിലവിലെ രീതി. ലെഡിന്റെ ഭാഗം ചൂടാക്കി വയർ ഇളക്കിമാറ്റാനുള്ള ശ്രമം നടക്കുന്നുണ്ട്. ഇത് തടയുന്നതിന്‌ പോളികാർബൺ മെറ്റീരിയൽ കൊണ്ടുള്ള സ്പെഷ്യൽ സീലാണ് കൊണ്ടുവരിക. ആദ്യഘട്ടത്തിൽ 3 താലൂക്കുകളിൽ സ്പെഷ്യൽ ടാഗ് കൊണ്ടുള്ള സീലിങ് നടപ്പാക്കുമെന്നും മന്ത്രി നിയമസഭാ ചോദ്യോത്തരവേളയിൽ പറഞ്ഞു.


വൈദ്യുതി പോസ്‌റ്റ്‌ വഴി കേബിൾ നിരക്ക്‌ ഏകീകരണം പരിശോധിക്കും

ടിവി, ഇന്റർനെറ്റ്‌ കേബിളുകൾക്ക്‌ കെഎസ്‌ഇബി ഈടാക്കുന്ന നിരക്കുകൾ ഏകീകരിക്കുന്നത്‌ സർക്കാർ പരിശോധിച്ചുവരികയാണെന്ന്‌ മന്ത്രി കെ കൃഷ്‌ണൻകുട്ടി നിയമസഭയിൽ അറിയിച്ചു.


കേന്ദ്ര സർക്കാർ 2024 ൽ പുറത്തിറക്കിയ ചട്ടപ്രകാരം പോസ്‌റ്റ്‌ വാടക ഈടാക്കൽ, ബിഎസ്‌എൻഎൽ നടപ്പാക്കുന്ന ഭാരത്‌നെറ്റ്‌ പദ്ധതിക്ക്‌ വാടക ഒഴിവാക്കൽ എന്നിവയും പരിഗണനയിലാണ്‌. കേബിൾ വലിക്കുന്നതിന്‌ കോർപറേഷൻ, നഗരസഭ പ്രദേശങ്ങളിൽ 300 രൂപയും പഞ്ചായത്തിൽ 145 രൂപയുമാണ്‌ ഈടാക്കുന്നത്‌. മൂന്നു ശതമാനം വാർഷിക വർധന നിശ്‌ചയിച്ചിട്ടുണ്ട്‌. ഇന്റർനെറ്റ്‌, മൊബൈൽ കമ്യൂണിക്കേഷൻ സ്ഥാപനങ്ങൾക്ക്‌ ഇത്‌ കോർപറേഷനിലും നഗരസഭയിലും 506.68 രൂപയും പഞ്ചായത്തിൽ 253.29 രൂപയുമാണ്‌. രണ്ടു സേവനങ്ങളും ഒരുമിച്ചു നൽകുന്നവർക്ക്‌ ഉയർന്ന നിരക്ക്‌ ബാധകമാണെന്നും മോൻസ്‌ ജോസഫിന്റെ സബ്‌മിഷന്‌ മന്ത്രി മറുപടി നൽകി.



deshabhimani section

Related News

View More
0 comments
Sort by

Home