"കുഴപ്പം ഇലക്ഷൻ സിസ്റ്റത്തിന്റേത്"; ഇരട്ടവോട്ടിൽ ന്യായീകരണവുമായി സിദ്ദിഖ്

T Siddique

ടി സിദ്ദിഖ്

വെബ് ഡെസ്ക്

Published on Sep 08, 2025, 02:48 PM | 1 min read

കൽപ്പറ്റ: വയനാട്ടിലും കോഴിക്കോടും വോട്ടർപട്ടികയിൽ പേര് വന്നതിൽ ന്യായീകരണവുമായി കൽപ്പറ്റ എംഎൽഎ ടി സിദ്ദിഖ്. ഇരട്ടവോട്ട് വന്നത് ഇലക്ടറൽ ഓഫീസറുടെ വീഴ്ച മൂലമാണെന്ന് സിദ്ദിഖ് ആരോപിച്ചു. അന്തിമ വോട്ടർ പട്ടികയല്ല പുറത്തുവന്നതെന്നും തെറ്റ് തിരുത്താൻ ഇനിയും ആവശ്യപ്പെടുമെന്നും സിദ്ദിഖ് പറഞ്ഞു. സിദ്ദിഖിന്റെ ഇരട്ടവോട്ടുകൾ രേഖകൾ സഹിതം സിപിഐ എം വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖ് പുറത്തുവിട്ടതോടെയാണ് വിശദീകരണം.


പെരുമണ്ണ പഞ്ചായത്തിലായിരുന്നു തനിക്ക് ആദ്യം വോട്ടുണ്ടായിരുന്നത്. അത് കൽപ്പറ്റയിലേക്ക് മാറ്റാൻ അപേക്ഷ കൊടുത്തു. മറ്റെവിടെയെങ്കിലും വോട്ട് ഉണ്ടെങ്കിൽ അത് ഒഴിവാക്കേണ്ട ഉത്തരവാദിത്വം ഇലക്ടറൽ ഓഫീസറുടേതാണ്. അവരുടെ ഭാ​ഗത്താണ് വീഴ്ച സംഭവിച്ചത്. വോട്ട് മാറ്റാതിരുന്നതിന്റെ ഉത്തരവാദിത്വം ഇലക്ഷൻ സിസ്റ്റത്തിന്റെയാണെന്നും സിദ്ദിഖ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.


കോഴിക്കോട്, വയനാട് ജില്ലകളിലെ വോട്ടർപട്ടികയിൽ ടി സിദ്ദിഖിന്റെ പേര് ചേർക്കപ്പെട്ടത് കെ റഫീഖാണ് സോഷ്യൽമീഡിയയിലൂടെ പുറത്തുകൊണ്ടുവന്നത്. കോഴിക്കോട് ജില്ലയിലെ പെരുമണ്ണ പഞ്ചായത്തിൽ 20-ാം വാർഡായ പന്നിയൂർകുളത്തെ വോട്ടറാണ് സിദ്ദിഖ്. ക്രമനമ്പർ 480 ആയാണ് ഇവിടെ സിദ്ദിഖിന്റെ പേരുള്ളത്. അതേസമയം, വയനാട് ജില്ലയിൽ കൽപ്പറ്റ നഗരസഭയിലെ ഡിവിഷൻ 25 ഓണിവയലിൽ ക്രമനമ്പർ 799 പ്രകാരവും വോട്ടർപട്ടികയിൽ‌ സിദ്ദിഖിന്റെ പേരുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Home