വയനാട്ടിലും കോഴിക്കോടും ടി സിദ്ദിഖിന് വോട്ട്; രേഖകൾ പുറത്തുവിട്ട് കെ റഫീഖ്

T Siddique double vote

ടി സിദ്ദിഖ് (ഇടത്), ഇരട്ടവോട്ട് തെളിയിക്കുന്ന വോട്ടർപട്ടികകൾ (വലത്)

വെബ് ഡെസ്ക്

Published on Sep 08, 2025, 12:20 PM | 1 min read

കൽപ്പറ്റ: കൽപ്പറ്റ എംഎൽഎ ടി സിദ്ദിഖിന് കോഴിക്കോടും വയനാട്ടിലും വോട്ട്. സിപിഐ എം വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖാണ് സിദ്ദിഖിന്റെ ഇരട്ടവോട്ട് തെളിയിക്കുന്ന വോട്ടർപട്ടിക പുറത്തുവിട്ടത്.


കോഴിക്കോട് ജില്ലയിലെ പെരുമണ്ണ പഞ്ചായത്തിൽ 20-ാം വാർഡായ പന്നിയൂർകുളത്തെ വോട്ടറാണ് സിദ്ദിഖ്. ക്രമനമ്പർ 480 ആയാണ് ഇവിടെ സിദ്ദിഖിന്റെ പേരുള്ളത്. അതേസമയം, വയനാട് ജില്ലയിൽ കൽപ്പറ്റ നഗരസഭയിലെ ഡിവിഷൻ 25 ഓണിവയലിൽ ക്രമനമ്പർ 799 പ്രകാരവും വോട്ടർപട്ടികയിൽ‌ സിദ്ദിഖിന്റെ പേരുണ്ട്.





ഉത്തരവാദിത്വപ്പെട്ട ഒരു ജനപ്രതിനിധി കള്ളവോട്ട് ചേർക്കുന്നത് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് കെ റഫീഖ് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home