കളമശേരിയിൽ ബസ്സിടിച്ച് സ്വിഗി ജീവനക്കാരൻ മരിച്ചു

കൊച്ചി: എറണാകുളം കളമശേരിയിൽ സ്വകാര്യ ബസ്സിടിച്ച് ബൈക്ക് യാത്രികനായ സ്വിഗി ജീവനക്കാരൻ മരിച്ചു. തൃശൂർ കൊടുങ്ങല്ലൂർ സ്വദേശി അബ്ദുൽ സലാം (41) ആണ് മരിച്ചത്. സൗത്ത് കളമശേരി മേൽപ്പാലത്തിന് സമീപത്ത് വെച്ചാണ് അപകടമുണ്ടായത്. സലാമിനിനെ കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻരക്ഷിക്കാനായില്ല.
സ്വകാര്യ ബസ് ബൈക്കിനെ ഓവർ ടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമെന്ന് നാട്ടുകാർ പറഞ്ഞു. അപകടത്തിൻറെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.









0 comments