കുണ്ടറയിൽ റെയിൽവേ പാളത്തിന് കുറുകെ ടെലിഫോൺ പോസ്റ്റ്; അട്ടിമറി ശ്രമമെന്ന് സംശയം

കൊല്ലം: കൊല്ലം കുണ്ടറയിൽ റെയിൽവേ പാളത്തിന് കുറുകെ ടെലിഫോൺ പോസ്റ്റ് കണ്ടെത്തി. രാത്രി രണ്ട് മണിയ്ക്കായിരുന്നു സംഭവം. ഏഴുകോൺ പൊലീസ് എത്തി പോസ്റ്റ് നീക്കം ചെയ്തു.
റെയില്‍വേ പാളത്തിന് കുറുകെ വച്ച നിലയില്‍ പോസ്റ്റ് കണ്ട് പ്രദേശവാസിയാണ് പൊലീസിനെ വിവരം അറിയിച്ചത്. സാമൂഹിക വിരുദ്ധരുടെ പ്രവൃത്തിയാകാമെന്നാണ് എഴുകോണ്‍ പൊലീസ് പറയുന്നത്. സംഭവത്തിൽ പൊലീസും റെയിൽവേയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.









0 comments