ശസ്‌ത്രക്രിയകൾ മാറ്റി; ശ്രീചിത്രയിൽ ഇന്ന് ചർച്ച

തിരുവനന്തപുരം: ശസ്ത്രക്രിയ ഉപകരണങ്ങളുടെ ക്ഷാമം പ്രതിസന്ധിയുണ്ടാക്കിയ സാഹചര്യത്തിൽ ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടിലെ വകുപ്പ് മേധാവികളുമായി ഡയറക്ടർ ഡോ. സഞ്ജയ് ബിഹാരി തിങ്കൾ രാവിലെ ചർച്ച നടത്തും. തിങ്കൾ നടത്താനിരുന്ന 10 ശസ്ത്രക്രിയകളാണ് ഉപകരണങ്ങളില്ലാത്തതിനെ തുടർന്ന് മാറ്റിയത്. കേന്ദ്ര സർക്കാരിന്റെ ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ അഡ്മിനിസ്ട്രേറ്റീവ് നിയന്ത്രണത്തിലാണ് ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട്.
ചികിത്സ തടസ്സപ്പെടാതിരിക്കാൻ സ്വകാര്യ സ്ഥാപനങ്ങളിൽനിന്ന് ഉപകരണങ്ങൾ വാങ്ങണമെന്ന ഡോക്ടർമാരുടെ നിലപാട് അധികൃതർ അംഗീകരിച്ചിട്ടില്ല. പോർട്ടലിൽ പരസ്യം ചെയ്ത് ക്വട്ടേഷൻ വിളിച്ച് ഉപകരണം വാങ്ങുമ്പോഴുള്ള കാലതാമസം നേരത്തേ ചികിത്സ നിശ്ചയിച്ച രോഗികൾക്ക് വെല്ലുവിളിയാകുമെന്ന് ജീവനക്കാർ പറയുന്നു. കേന്ദ്രഫണ്ട് ലഭിക്കുന്നതിലുള്ള കാലതാമസവും സ്വയംഭരണാധികാരമുള്ള സ്ഥാപനങ്ങൾ പൂട്ടുമെന്നുള്ള കേന്ദ്ര നിലപാടും ശ്രീചിത്രയെ ബാധിക്കുന്നുണ്ടെന്ന് ജീവനക്കാർ പറഞ്ഞു.









0 comments