എമ്പുരാൻ സിനിമയുടെ ക്രെഡിറ്റിൽ നിന്ന് സുരേഷ് ഗോപിയുടെ പേര് ഒഴിവാക്കി

ന്യൂഡൽഹി: എമ്പുരാൻ സിനിമയുടെ ക്രെഡിറ്റിൽ നിന്ന് കേന്ദ്ര സഹമന്ത്രിയും സിനിമാതാരവുമായ സുരേഷ് ഗോപിയുടെ പേര് നീക്കം ചെയ്തു. നന്ദി കാർഡിൽ നിന്നാണ് സുരേഷ് ഗോപിയുടെ പേര് ഒഴിവാക്കിയിരിക്കുന്നത്. സിനിമയുടെ അണിയറ പ്രവർത്തകരോട് സുരേഷ് ഗോപി ആവശ്യപ്പെട്ടതിനാലാണ് പേര് നീക്കം ചെയ്തത്.
അതേ സമയം കച്ചവടത്തിന് വേണ്ടിയുള്ള വെറും നാടകമാണ് എമ്പുരാനുമായി ബന്ധപ്പെട്ട് നടക്കുന്നതെന്നായിരുന്നു സിനിമയെ സംബന്ധിച്ച വിവാദങ്ങളെ കുറിച്ചുള്ള ചോദ്യത്തിന് സുരേഷ് ഗോപിയുടെ പ്രതികരണം. മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് മറുപടി നൽകിയതായിരുന്നു മന്ത്രി.
‘വെറും ഡ്രാമയാണ് അവിടെ നടക്കുന്നത്. അത്രയേ എനിക്ക് പറയാനുള്ളൂ. കച്ചവടത്തിന് വേണ്ടിയുള്ള ഡ്രാമ, അതുമാത്രമാണ് അവിടെ നടക്കുന്നത്. സിനിമയിലെ രംഗങ്ങൾ മുറിക്കാൻ ആരും ആവശ്യപ്പെട്ടിട്ടില്ല. അവർ തീരുമാനിച്ചിതാണ്’– സുരേഷ് ഗോപി പറഞ്ഞു. എമ്പുരാനെതിരെയും ആവിഷ്കാര സ്വാതന്ത്രത്തിനെിരെയും വലിയ ഭീഷണി തുടരുമ്പോഴും, സിനിമയെ പൂർണമായും തള്ളുന്ന നിലപാടാണ് സുരേഷ് ഗോപി സ്വീകരിക്കുന്നത്.









0 comments