സുരേഷ് ഗോപിക്ക് രാഷ്ട്രീയത്തിലും തിരക്കഥാകൃത്തിനെ ആവശ്യമുണ്ട്: ജോൺ ബ്രിട്ടാസ്

jhon brittas
വെബ് ഡെസ്ക്

Published on Apr 04, 2025, 11:42 AM | 1 min read

മധുര : സുരേഷ് ​ഗോപിക്കെതിരെ ആഞ്ഞടിച്ച് ഡോ. ജോൺ ബ്രിട്ടാസ് എംപി. സുരേഷ് ഗോപി പറയുന്നതിനെ അദ്ദേഹത്തിന്റെ പാർട്ടി പോലും ഗൗരവമായെടുക്കുന്നില്ലെന്നും സുരേഷ് ഗോപിക്ക് രാഷ്ട്രീയത്തിലും തിരക്കഥാകൃത്തിൻ്റെ ആവശ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിക്ക് രാഷ്ട്രീയത്തിലും ഒരു സ്‌ക്രിപ്റ്റ് റൈറ്ററുടെ ആവശ്യമുണ്ടെന്ന് അദ്ദേഹത്തിന്റെ അധിക്ഷേപം സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനുള്ള പ്രതികരണമായി ജോൺ ബ്രിട്ടാസ് പറഞ്ഞു. ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഒരാളെ ഏർപ്പാട് ചെയ്ത് കൊടുക്കണം. എന്റെ വീട്ടിൽ വന്ന് ചോദ്യം ചോദിക്കുന്നത് കൊണ്ട് പ്രശ്‌നമില്ലെന്ന് സുരേഷ് ഗോപിക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു. നടനകലയിലുള്ള വൈഭവം പ്രകടിപ്പിക്കുകയാണ് സുരേഷ് ഗോപി. നല്ല ഉശിരുണ്ടെന്ന് തോന്നിപ്പിക്കാനുള്ള ശ്രമമായിരിക്കാം.


കാലിക രാഷ്ട്രീയത്തോട് പ്രതികരിക്കുമ്പോൾ കുറേക്കൂടി സഭ്യത ആകാമായിരുന്നു. മുന്ന എന്ന് പറയുമ്പോൾ തന്നെക്കുറിച്ചാണെന്ന് സുരേഷ് ഗോപിക്ക് തോന്നുന്നു. ബി ജെ പി അധ്യക്ഷന് സ്വാധീനമുള്ള ചാനലിൽ 51 വെട്ട് സിനിമ കാണിക്കാമല്ലോ. ഇങ്ങനെയുള്ള പടങ്ങൾ കാണിക്കാനുള്ള വകതിരിവില്ലായ്മ കൈരളിക്ക് ഇല്ല. ഏത് പാർട്ടിയിലാണെന്ന കാര്യം സുരേഷ് ഗോപിക്ക് തന്നെ അറിയില്ല. സുരേഷ് ഗോപി പറയുന്നത് അദ്ദേഹമോ ബി ജെ പിയോ ഗൌരവമായി കാണുന്നില്ലെന്നും അതിനാൽ അളന്നുമുറിച്ച് മറുപടി പറയേണ്ട കാര്യമില്ലെന്നും ഡോ. ജോൺ ബ്രിട്ടാസ് എം പി പറഞ്ഞു.


എസ് എഫ് ഐ ഒ നീക്കം ഏറെ നാളായുള്ള വേട്ടയാടലിന്റെ ഭാഗമാണെന്ന് ഡോ. ജോൺ ബ്രിട്ടാസ് എം പി. മാധ്യമങ്ങൾക്ക് വാർത്തകൾ അടിക്കടി തിരുത്തേണ്ടി വരുന്നു. കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമനൊപ്പം പ്രഭാത ഭക്ഷണം കഴിച്ചതിനെ കുറിച്ച് വരെ വാർത്ത നൽകി. ബി ജെ പിക്ക് ഏറ്റവും എതിർപ്പുള്ളത് സി പി ഐ എമ്മിനോടാണെന്നും അദ്ദേഹം പറഞ്ഞു.


ഇടതുപക്ഷത്തെ ഉൻമൂലനം ചെയ്യുകയാണ് ബി ജെ പിയുടെ ലക്ഷ്യം. ഇടത് നേതാക്കളെ ദുർബലപ്പെടുത്തുക എന്നതാണ് ലക്ഷ്യം. കേന്ദ്ര ഏജൻസി ഒരു പ്രക്രിയ തുടങ്ങുമ്പോൾ തന്നെ മാധ്യമങ്ങൾക്ക് ലഭിക്കുന്നത് സംശയാസ്പദമാണ്. അവർ തമ്മിൽ ഹോട്ട്ലൈൻ ഉണ്ടോയെന്നതും പരിശോധിക്കണമെന്ന് ജോൺ ബ്രിട്ടാസ് ആരോപിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home