കള്ളവോട്ട് വിഷ‌യം: ആരോപണമുന്നയിക്കുന്നവർ വാനരന്മാരാണെന്ന് സുരേഷ് ​ഗോപി

Suresh Gopi false affidavit
വെബ് ഡെസ്ക്

Published on Aug 17, 2025, 10:55 AM | 1 min read

തൃശൂര്‍ : തൃശൂരിലെ കള്ളവോട്ട് വിഷയത്തിൽ ഒടുവിൽ മൗനം വെടിഞ്ഞ് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. ആരോപണങ്ങൾക്ക്, മറുപടി പറയില്ല ,മറുപടി തെരഞ്ഞെടുപ്പ് കമ്മീഷൻ പറയുമെന്നാണ് സുരേഷ് ഗോപി മാധ്യമങ്ങളോട് പ്രതികരിച്ചത്. ആരോപണമുന്നയിക്കുന്നവർ വാനരന്മാരാണെന്ന അധിക്ഷേപ പരാമർശവും സുരേഷ് ഗോപി നടത്തി.

ഞാൻ മന്ത്രിയാണ്. ആ ഉത്തരവാദിത്വം കൃത്യമായി നിർവഹിക്കുന്നുണ്ട്, കൂടുതൽ ചോദ്യങ്ങളുണ്ടെങ്കിൽ തെരഞ്ഞെടുപ്പ് കമ്മീഷനോട് ചോദിക്കൂ -സുരേഷ് ഗോപി പ്രതികരിച്ചു.


വോട്ടർപട്ടിക ക്രമക്കേടുകളിൽ ആരോപണം ശക്തമായതിന് പിന്നാലെയുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാർത്താ സമ്മേളനം ഇന്ന് വൈകിട്ടാണ് നടക്കുക. ബീഹാർ വോട്ടർപട്ടിക പരിഷ്കരണത്തിലെ അട്ടിമറിക്ക് പിന്നാലെയുള്ള, വെളിപ്പെടുത്തലും വിവിധ സംസ്ഥാനങ്ങളിൽ വോട്ടർ പട്ടികയിലെ പൊരുത്തക്കേടുകളും സംബന്ധിച്ച ചോദ്യങ്ങൾക്ക് ഇന്ന് കമ്മീഷൻ ഉത്തരം നൽകേണ്ടി വരും.



deshabhimani section

Related News

View More
0 comments
Sort by

Home