print edition എല്ലാ ജില്ലയിലും സഞ്ചരിക്കുന്ന സൂപ്പർമാർക്കറ്റുകൾ: മന്ത്രി ജി ആർ അനിൽ

g r anil
വെബ് ഡെസ്ക്

Published on Oct 19, 2025, 12:00 AM | 1 min read

കൊച്ചി: എല്ലാ ജില്ലയിലും സഞ്ചരിക്കുന്ന സൂപ്പർമാർക്കറ്റുകൾ ആരംഭിക്കുമെന്ന്‌ മന്ത്രി ജി ആർ അനിൽ. സപ്ലൈകോ സുവർണജൂബിലി ആഘോഷങ്ങളുടെ സമാപനച്ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.പുഴുക്കലരി സബ്സിഡി അരിയിൽ ഉൾപ്പെടുത്തി റേഷൻകാർഡ് ഉടമകൾക്ക് 20 കിലോവീതം നൽകും. ഉപഭോക്താക്കൾക്ക് പ്രിവിലേജ് കാർഡുകൾ ഏർപ്പെടുത്തും. ഓരോ പർച്ചേസിലും പോയിന്റുകൾ നൽകി, അത്‌ റഡ്യൂം ചെയ്യാൻ സ‍ൗകര്യവും ഏർപ്പെടുത്തും. ഈ സാമ്പത്തികവർഷം 30 മാവേലിസ്റ്റോറുകൾ സൂപ്പർമാർക്കറ്റുകളായും 15 മാവേലിസ്റ്റോറുകൾ സൂപ്പർ സ്റ്റോറുകളായും നവീകരിക്കും. ആറ് പുതിയ പെട്രോൾപമ്പുകൾ ആരംഭിക്കും. ഡിസംബറിൽ തലശേരി, എറണാകുളം, കോട്ടയം സൂപ്പർമാർക്കറ്റുകൾ സിഗ്നേച്ചർ മാർട്ടുകളാക്കും.


കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ അധ്യക്ഷനായി. വി എം ജയകൃഷ്ണൻ, ജിജി തോംസൺ, എം എസ് ജയ, പി എം അലി അസ്ഗർ പാഷ, ഡോ. സഞ്ജീബ് പട്ജോഷി, ഡോ. ശ്രീറാം വെങ്കിട്ടരാമൻ തുടങ്ങിയവർ സംസാരിച്ചു. ഓണം ലക്കി ഡ്രോ ഒന്നാംസമ്മാനമായ ഒരുപവൻ സ്വർണം ഇടുക്കിയിലെ തേയിലത്തോട്ടം തൊഴിലാളി മുനിയമ്മയ്ക്ക് മന്ത്രി നൽകി. രണ്ടാംസമ്മാനമായ ലാപ്ടോപ്‌ തൃശൂർ സ്വദേശി എ കെ രത്നം, വടകര സ്വദേശി സി വി ആദിദേവ്, മൂന്നാംസമ്മാനമായ സ്മാർട്ട് ടിവി കണ്ണൂർ സ്വദേശിനി രമ്യ ചന്ദ്രൻ എന്നിവർക്ക് നൽകി.



deshabhimani section

Related News

View More
0 comments
Sort by

Home