Deshabhimani

സുധാകരനെ പിടിച്ചിറക്കി; സണ്ണി ജോസഫ് കെപിസിസി പ്രസിഡന്റ്

KPCC
വെബ് ഡെസ്ക്

Published on May 08, 2025, 06:34 PM | 1 min read

ന്യൂഡൽഹി : ​ഗ്രൂപ്പ് തർക്കങ്ങൾക്കും ആരോപണങ്ങൾക്കുമൊടുവിൽ പുതിയ കെപിസിസി പ്രസിഡന്റിനെ നിയമിച്ച് ഹൈക്കമാന്റ്. സണ്ണി ജോസഫാണ് പുതിയ കെപിസിസി അധ്യക്ഷൻ. കെ സുധാകരന് പകരമായാണ് സണ്ണി ജോസഫിനെ നിയമിച്ചത്. കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയാണ് പ്രഖ്യാപനം നടത്തിയത്. കെ സുധാകരൻ ഇനി മുതൽ പ്രവർത്തക സമിതി ക്ഷണിതാവാകും. പിസി വിഷ്ണു നാഥിനെയും ഷാഫി പറമ്പിലിനെയും എ പി അനിൽ കുമാറിനെയും കെപിസിസിയുടെ വർക്കിങ് കമിറ്റി പ്രസിഡന്റുമാരായും നിയോ​ഗിച്ചു. എം എം ഹസന് പകരം അടൂർ പ്രകാശ് യുഡിഎഫ് കൺവീനറാകും.


കഴിഞ്ഞ ദിവസങ്ങളിൽ സുധാകരൻ കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റുമെന്ന വാർത്തകൾ വന്നിരുന്നു. എന്നാൽ എന്തുവന്നാലും താൻ അധ്യക്ഷസ്ഥാനം വിട്ടു പോകില്ലെന്ന നിലപാടിലായിരുന്നു കെ സുധാകരൻ.



deshabhimani section

Related News

View More
0 comments
Sort by

Home