പട്ടികജാതി വിഭാഗത്തിലെ കുട്ടികൾക്ക് പഠനമുറി; അപേക്ഷ ക്ഷണിച്ചു

Image: Gemini AI
തിരുവനന്തപുരം: പട്ടികജാതി വിഭാഗം വിദ്യാർഥികൾക്ക് സംസ്ഥാന സർക്കാർ നിർമിച്ചു നൽകുന്ന പഠനമുറികൾക്കുള്ള അപേക്ഷ ക്ഷണിച്ചു. സർക്കാർ, എയ്ഡഡ്, സ്പെഷ്യൽ, സാങ്കേതിക, കേന്ദ്രീയ വിദ്യാലയങ്ങളിൽ അഞ്ച് മുതൽ 12 വരെ ക്ലാസുകളിലെ പഠിക്കുന്ന കുട്ടികൾക്ക് പദ്ധതിയിലേക്ക് അപേക്ഷിക്കാം. ആഗസ്ത് 30 ആണ് അവസാന തീയതി.
ഒരു ലക്ഷം രൂപവരെ വാർഷികവരുമാനമുള്ള പട്ടികജാതി വിദ്യാർഥികൾക്ക് നിലവിലുള്ള വീടിന്റെ ഭാഗമായി 120 ചതുരശ്രയടി വിസ്തീർണമുള്ള പഠനമുറി നിർമിക്കുന്നതിന് 2 ലക്ഷം രൂപ വരെയാണ് പദ്ധതിയിൽ നൽകുന്നത്.









0 comments