പത്തനംതിട്ട കല്ലറക്കടവിൽ രണ്ട് സ്കൂൾ വിദ്യാർഥികൾ ഒഴുക്കിൽപ്പെട്ടു

വിദ്യാര്‍ഥികള്‍ക്കായുള്ള തെരച്ചില്‍
പത്തനംതിട്ട: പത്തനംതിട്ട കല്ലറക്കടവിൽ (അച്ചൻകോവിലാര്‍) സ്കൂൾ വിദ്യാർഥികൾ ഒഴുക്കിൽപ്പെട്ടു. മാർത്തോമാ എച്ച്എസ്എസിലെ ഒൻപതാം ക്ലാസ് വിദ്യാർഥികളായ അഫ്സൽ അജി (14), നബീൽ നിസാം (14) എന്നിവരാണ് അപകടത്തിൽപ്പെട്ടത്. ഫയർഫോഴ്സ് ഇവർക്കായുള്ള തെരച്ചിൽ തുടരുകയാണ്.
ചൊവ്വ ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം. സ്കൂളിൽനിന്ന് പരീക്ഷ കഴിഞ്ഞ് എത്തിയ കുട്ടികൾ ആറ്റിലിറങ്ങുകയായിരുന്നു. തടയണയുടെ മുകൾ ഭാഗത്തുനിന്ന് കാൽവഴുകി താഴേക്ക് ഒഴുക്കിൽപ്പെടുകയായിരുന്നു.









0 comments