വന്ദേഭാരതിലും കാവിവത്കരണം; ഗണ​ഗീതം ആലപിച്ച വീഡിയോ പങ്ക് വെച്ച് റെയിൽവേ, വിവാദമായതോടെ പിന്‍വലിച്ചു

vandebharath
വെബ് ഡെസ്ക്

Published on Nov 08, 2025, 12:33 PM | 1 min read| Watch Time : 0

കൊച്ചി: വന്ദേഭാരതിന്‍റെ ഉദ്ഘാടന ചടങ്ങ് കാവിവത്കരിക്കാന്‍ ശ്രമം. എറണാകുളം - കെഎസ്ആര്‍ ബംഗളൂരു വന്ദേ ഭാരത് എക്സ്പ്രസിലെ ഉദ്ഘാടന യാത്രയിലാണ് വിദ്യാര്‍ഥികളെക്കൊണ്ട് ഗണഗീതം പാടിച്ചത്. കുട്ടികള്‍ പാടുന്ന വീഡിയോ ദക്ഷിണ റെയില്‍വേ അവരുടെ ഔദ്യോഗിക എക്‌സ് പേജില്‍ പങ്കുവെച്ചു. സ്‌കൂള്‍ യൂണിഫോം ധരിച്ച ഒരു കൂട്ടം വിദ്യാര്‍ഥികളും രണ്ട് പേരുമാണ് വീഡിയോയില്‍. ദേശഭക്തി ഗാനമെന്ന കുറിപ്പോടെയാണ് ദക്ഷിണ റെയില്‍വേ ഗണഗീതം പങ്കുവെച്ചിരിക്കുന്നത്. വിവാദമായതോടെ പോസ്റ്റ് എക്സില്‍ നിന്നും പിന്‍വലിച്ചു.




'ഉദ്ഘാടന സ്പെഷ്യല്‍ എറണാകുളം - കെഎസ്ആര്‍ ബംഗളൂരു വന്ദേ ഭാരത് എക്സ്പ്രസില്‍ ആനന്ദത്തിന്റെ ഗാനം. ആ നിമിഷത്തിന്റെ ചൈതന്യം ആഘോഷിച്ചുകൊണ്ട് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ കോച്ചുകളില്‍ ദേശഭക്തി ഗാനങ്ങള്‍ നിറച്ചു'- വിഡിയോ പങ്കുവെച്ച് ദക്ഷിണ റെയില്‍വേ ഇങ്ങനെ കുറിച്ചു.


RAILWAY GANAGEETHAM


പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് വന്ദേഭാരത് എക്‌സ്പ്രസ് ഫ്‌ളാഗ് ഓഫ് ചെയ്തത്. വാരാണസിയില്‍ നിന്ന് വീഡിയോ കോണ്‍ഫെറന്‍സിങിലൂടെയാണ് പ്രധാനമന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചത്. തുടര്‍ന്ന് എറണാകുളം സൗത്ത് സ്റ്റേഷനില്‍ നിന്ന് എറണാകുളം-ബെംഗളൂരു വന്ദേഭാരത് ട്രെയിനിന്റെ ഉദ്ഘാടനയോട്ടം ആരംഭിക്കുകയായിരുന്നു. നവംബര്‍ 11-ന് എറണാകുളം-ബെംഗളൂരു വന്ദേഭാരത് ട്രെയിനിന്റെ സാധാരണ സര്‍വ്വീസ് ആരംഭിക്കും.






deshabhimani section

Related News

View More
0 comments
Sort by

Home