പ്രതിഷേധങ്ങളെ നിശബ്ദമാക്കാൻ നീക്കം; കലിക്കറ്റിൽ സമരങ്ങൾക്ക് നിരോധനം

തേഞ്ഞിപ്പലം: കലിക്കറ്റ് സർവകലാശാലയുടെ താൽകാലിക വൈസ് ചാൻസലർ നടത്തുന്ന സംഘപരിവാർ പാദസേവയ്ക്കും മാർക്ക് ദാനത്തിനുമെതിരായ പ്രതിഷേധങ്ങളുടെ വാ മൂടിക്കെട്ടാൻ നീക്കാം. സർവകലാശാലയുടെ 200 മീറ്റർ പരിസരത്ത് സമരങ്ങൾ പാടില്ലെന്ന ഉത്തരവാണ് പൊലീസ് മുഖേന വിദ്യാർഥി സംഘടനകൾക്ക് നൽകിയിരിക്കുന്നത്.
2012ൽ മുസ്ലീം ലീഗ് നോമിനിയായിരുന്ന അന്നത്തെ വി സി എം അബ്ദുൾ സലാം തനിക്കെതിരെ നടന്ന സമരങ്ങളെ നേരിടാൻ ഹൈക്കോടതിയിൽ നിന്ന് നേടിയ വിധിയുടെ പേരിലാണ് ഇപ്പോഴത്തെ ഉത്തരവ്. കഴിഞ്ഞ ദിവസം ബിജെപിയുടെ സംസ്ഥാന ഉപാധ്യക്ഷനായി അബ്ദുശ്‍ സലാമിനെ നിയമിച്ചിരുന്നു.
താൽക്കാലിക വൈസ് ചാൻസിലർ ഡോ.പി രവീന്ദ്രന്റെ നടപടികൾക്കെതിരെ ശക്തമായ സമരമാണ് കാമ്പസിൽ എസ്എഫ്ഐയുടെ നേതൃത്വത്തിൽ തുടരുന്നത്. സർവകലാശാല കാവിവൽക്കരണത്തിനെതിരെ എസ്എഫ്ഐ സംഘടിപ്പിച്ച മാർച്ചിൽ പങ്കെടുത്ത പഠന വിഭാഗം വിദ്യാർഥികളെ സസ്‌പെൻഡ് ചെയ്യാൻ താൽക്കാലിക വി സി രജിസ്ട്രാർക്ക് നിർദേശം നൽകിയിരുന്നു. കെഎസ്‌യു നേതാവിനെ മാർക്ക് ദാനം നടത്തി വിജയിപ്പിക്കുകയും സംഘപരിവാർ അജണ്ട നടപ്പാക്കുകയും ചെയ്യുന്ന പി രവീന്ദ്രനെതിരെയായിരുന്നു എസ്‌എഫ്‌ഐ മാർച്ച്. കോ–ലീ– ബി സംഘടന സഖ്യത്തിന്റെ ആവശ്യപ്രകാരമാണ് വിദ്യാർഥികളെ സസ്പെൻഡ് ചെയ്യാനുള്ള വി സിയുടെ നടപടി.









0 comments