വിദ്യാർഥിയുടെ മരണം: ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

എടക്കര : വഴിക്കടവില്‍ വൈദ്യുതിമോഷ്ടിച്ച് ഒരുക്കിയ പന്നിക്കെണിയില്‍നിന്ന് ഷോക്കേറ്റ് പത്താം ക്ലാസ് വിദ്യാർഥി മരിച്ച സംഭവത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. മലപ്പുറം ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പി സി അലവി സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു. പന്നിക്കെണിയൊരുക്കിയ മുഖ്യപ്രതി കോൺഗ്രസ് പ്രവർത്തകൻ വഴിക്കടവ് പുത്തരിപ്പാടം നമ്പ്യാടൻ വിനീഷി (30) നെതിരെ വനം വകുപ്പും കേസെടുത്തു. റിമാൻഡിലായ വിനീഷ് മലപ്പുറം സബ് ജയിലിലാണ്. മരണമുണ്ടായ ഉടൻ രാഷ്‌ട്രീയ ലാക്കോടെ രംഗത്തിറങ്ങിയ യുഡിഎഫ് തിങ്കളാഴ്‌ച പൂർണമായി തടിയൂരി. സജീവ കോൺഗ്രസ് പ്രവർത്തകനായ വിനീഷ് യുഡിഎഫ് പഞ്ചായത്ത് അധികൃതരുടെ ഒത്താശയിലാണ് അനധികൃത പന്നിവേട്ട നടത്തിയത്.









0 comments