70 സ്‌കൂളുകളിൽ കൂടി സ്റ്റുഡന്റ്‌സ് പൊലീസ് കേഡറ്റ്

തിരുവനന്തപുരം: അടുത്ത അധ്യയന വർഷം 70 സ്‌കൂളുകളിൽ കൂടി പുതിയതായി സ്റ്റുഡന്റ്‌സ് പൊലീസ് കേഡറ്റ് (എസ്‌പിസി) പദ്ധതി ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു.
നിലവിൽ 979 സ്‌കൂളുകളിലാണ് എസ്‌പിസി പദ്ധതി ഉള്ളത്. 930 സ്‌കൂളുകളിലും പദ്ധതി പ്രവർത്തനത്തിന് ആവശ്യമായ ഫണ്ട് പൂർണമായും സംസ്ഥാന സർക്കാർ ആണ് നൽകുന്നത്. കൂടാതെ 28 മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിൽ ആവശ്യമായ ഫണ്ട് പട്ടികജാതി–-പട്ടിക വകുപ്പ് മുഖേനയും പൂർണമായും സംസ്ഥാന സർക്കാർ നൽകുന്നതായും മുഖ്യമന്ത്രി ചോദ്യോത്തര വേളയിൽ പറഞ്ഞു.
0 comments