15–ാം വാർഷികത്തിൽ പുതിയ തീരുമാനം
ദുരന്തമുഖത്ത് ഓടിയെത്താൻ ‘സീനിയർ എസ്‌പിസി’ ; പാസ് ഔട്ടായ 3.25 ലക്ഷം കേഡറ്റുകളിൽനിന്ന് സന്നദ്ധരായവരെ കണ്ടെത്തും

തിരുവനന്തപുരം
എൽഡിഎഫ് സർക്കാർ ആരംഭിച്ച് രാജ്യത്തിനാകെ മാതൃകയായ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് (എസ്‌പിസി) പദ്ധതിക്ക് 15 വയസ്സ്. വാർഷികത്തിന്റെ ഭാഗമായി മൂൻകേഡറ്റുകളിൽനിന്ന് താൽപ്പര്യമുള്ളവരെ കണ്ടെത്തി പുതിയ സന്നദ്ധസേന രൂപീകരിക്കും. പഠിച്ചിറങ്ങിയ 3.25 ലക്ഷം കേഡറ്റുകളുടെ വിവരശേഖരണം നടത്തി, ഇതിൽനിന്ന് 50000പേരെ കണ്ടെത്തി പ്രത്യേക പരിശീലനം നൽകും. ഇവർക്കായി എസ്‌പിസി അലുമ്നി ഗ്രൂപ്പുണ്ടാക്കും. അടിയന്തര സാഹചര്യങ്ങളിൽ സിവിൽ ഡിഫൻസ് വളന്റിയർമാരായി ഇവരെ നിയമിക്കും.
ജില്ലകളിൽ പൊലീസ്, അഗ്നിരക്ഷാസേന, ദുരന്തനിവാരണ അതോറിറ്റി എന്നിവയുടെ നേത-ൃത്വത്തിലാണ് പരിശീലനം. പ്രകൃതിദുരന്തം, അപകടം, മറ്റ് അടിയന്തര സാഹചര്യം എന്നിവയിൽ ഇവരുടെ സേവനം പ്രയോജനപ്പെടുത്താമെന്ന് നോഡൽ ഓഫീസറും തിരുവനന്തപുരം റേഞ്ച് ഡിഐജിയുമായ അജിത ബീഗം പറഞ്ഞു. 2017 മുതലുള്ള അംഗങ്ങളുടെ വിവരം ഡിജിറ്റലായി ശേഖരിച്ചു. ഇതിനുമുമ്പുള്ളവരുടെ വിവരം സ്കൂൾ ഴി ശേഖരിക്കും.
ആറ് മാസത്തിനകം പദ്ധതി നടപ്പാക്കാനാണ് ആലോചിക്കുന്നത്. നിലവിൽ 88,000 എസ്‌പിസി കേഡറ്റുകളുണ്ട്. 2010ൽ വി എസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയും കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തര മന്ത്രിയുമായിരിക്കെയാണ് സ്റ്റുഡന്റ് പൊലീസ് പദ്ധതി നടപ്പാക്കിയത്.
എസ്‌പിസി വാർഷികാഘോഷം ഇന്ന്
സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതിയുടെ 15-ാം വാർഷികാഘോഷം ശനിയാഴ്ച പേരൂർക്കട സ്പെഷ്യൽ ആംഡ് പൊലീസ് ഗ്രൗണ്ടിൽ നടക്കും. രാവിലെ ഒമ്പതിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പരേഡിൽ മുഖ്യമന്ത്രി കേഡറ്റുകളുടെ അഭിവാദ്യം സ്വീകരിക്കും. കേഡറ്റുകളുടെ പ്രവർത്തന മികവും നേട്ടവും ഉൾകൊള്ളുന്ന ഇ- –-മാഗസിൻ പ്രകാശിപ്പിക്കും. പരേഡിൽ തിരുവനന്തപുരം റൂറൽ, തിരുവനന്തപുരം, കൊച്ചി, തൃശൂർ, കോഴിക്കോട് സിറ്റി യൂണിറ്റുകളിൽനിന്നായി 560 കേഡറ്റുകൾ അണിനിരക്കും. ജില്ലാ ആസ്ഥാനങ്ങളിൽ കലക്ടറുടെയും പൊലീസ് മേധാവിയുടെയും നേതൃത്വത്തിൽ പരേഡ് സംഘടിപ്പിക്കും.









0 comments