എസ്‍പിസി ആരംഭിച്ചതും വി എസിന്റെ പിന്തുണയോടെ

തിരുവനന്തപുരം
രാജ്യത്തിന് അഭിമാനമായ സ്റ്റുഡന്റ് പൊലിസ് കേഡറ്റ് (എസ്‍പിസി) പദ്ധതി ആരംഭിച്ചത് മുഖ്യമന്ത്രിയായിരുന്ന വി എസ് അച്യുതാനന്ദന്റെ പിന്തുണയും പ്രേരണയും കൊണ്ടായിരുന്നെന്ന് എഡിജിപി പി വിജയൻ പറഞ്ഞു. ഇന്ന് രാജ്യത്ത് 13,000 സ്കൂളുകളിൽ എസ്‍പിസി നടപ്പാക്കി. കേരളത്തിൽ മാത്രം ആയിരത്തോളം സ്കൂളിലായി ഒരു ലക്ഷത്തോളം കുട്ടികൾ ഇതിന്റെ ഭാഗമാണ്. എസ്‌പിസിക്ക് തുടക്കമാകുന്നത് 2010 ആഗസ്‌ത് രണ്ടിന് കോഴിക്കോട് ടാഗോർ സെന്റിനറി ഹാളിലാണ്.
പ്രായഭേദമന്യേ ഏവർക്കും പ്രചോദനം നൽകുന്ന ജീവിതമായിരുന്നു വി എസിന്റേത്. അദ്ദേഹവുമായി ബന്ധപ്പെട്ട മറ്റൊരോർമ ശബരിമല ഡ്യൂട്ടിയിലുണ്ടായിരുന്ന സമയത്താണ്. അന്ന് മുഖ്യമന്ത്രിയായിരുന്ന അദ്ദേഹത്തിന്റെ പ്രായം 87. തീർഥാടനകാലത്തെ സൗകര്യങ്ങൾ പരിശോധിക്കാൻ ഒരിക്കൽ അദ്ദേഹം വന്നു. ഡോളി പോയിന്റിൽ അദ്ദേഹത്തെ കാത്തുനിന്ന ഞങ്ങളെ എല്ലാവരെയും അദ്ദേഹം അമ്പരപ്പിച്ചു. മുണ്ടിന്റെ തലപ്പ് പിടിച്ച്, പ്രകൃതി സൗന്ദര്യം ആസ്വദിച്ച്, മല നടന്ന് കയറി വരുന്ന വി എസിനെയാണ് അന്ന് കണ്ടതെന്നും എഡിജിപി പി വിജയൻ ഫെയ്സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.









0 comments