നാലാം ക്ലാസ് വിദ്യാർഥിനി സ്കൂൾ ബസ് കയറി മരിച്ചു

തിരുവനന്തപുരം: നാലാം ക്ലാസ് വിദ്യാർഥിനി സ്കൂൾ ബസ് കയറി മരിച്ചു. മടവൂർ ഗവ. എൽപി സ്കൂളിലെ വിദ്യാർഥിനി കൃഷ്ണേന്ദു ആണ് മരിച്ചത്. കുട്ടിയുടെ വീടിന് മുന്നിൽവച്ചാണ് അപകടമുണ്ടായത്.
ബസിറങ്ങിയ കുട്ടി വീട്ടിലേക്കുള്ള ഇടവഴിയിലൂടെ നടക്കുന്നതിനിടയിൽ കാല് വഴുതി വീഴുകയായിരുന്നു. ബസിന്റെ പിൻചക്രം കുട്ടിയുടെ ദേഹത്തൂടെ കയറിയിറങ്ങുകയായിരുന്നു.









0 comments