അരീക്കോട് വിദ്യാർഥിയെ കാണാതായി

അരീക്കോട്: അരീക്കോട് പൂങ്കുടി മാങ്കടവ് ചെറുപുഴയിൽ വിദ്യാർഥിയെ കാണാതായി. മരതക്കോടൻ വീട്ടിൽ ഹിദായത്തിന്റെ മകൻ അൻസിഫ്(13)നെയാണ് കാണാതായത്. കളികഴിഞ്ഞ ശേഷം കയ്യും കാലും കഴുകാൻ പോയതായിരുന്നു. തുടർന്ന് കാൽ വഴുതി വീഴുകയായിരുന്നു എന്ന് കൂടെ ഉണ്ടായിരുന്ന കുട്ടികൾ പറഞ്ഞു.
കുട്ടികളാണ് മറ്റുള്ളവരെ വിവരമറിയിക്കുന്നത്. തിങ്കൾ വൈകുന്നേരം 5:15 ഓടെയാണ് വിദ്യാർഥി അപകടത്തിൽ പെടുന്നത്. വാവൂർ എംഎച്ച്എംഎയുപി സ്കൂൾ ഏഴാം ക്ലാസ്സ് വിദ്യാർഥിയാണ് അൻസിഫ്. ചാലിയാർ പുഴയിലേക്ക് ചേരുന്ന ചെറുപുഴയിലാണ് സംഭവം.
വിവരമറിഞ്ഞെത്തിയ നാട്ടുകാരാണ് ആദ്യം തിരച്ചിൽ നടത്തിയത്. തുടർന്ന് തിരച്ചിൽ ഊർജിതമാക്കുന്നതിനായി അരീക്കോട് പോലീസും മഞ്ചേരി, മുക്കം യൂണിറ്റുകളിലെ ഫയർഫോഴ്‌സ്,സിവിൽ ഡിഫൻസ്, ടിഡിആർഎഫ്, റവന്യു ഉദ്യോഗസ്ഥർ തുടങ്ങിയവരുെ സ്ഥലത്തെത്തി. രാത്രി ഏറെ വൈകിയും തിരച്ചിൽ തുടരുകയാണ്.









0 comments