വിദ്യാർഥിയെ സഹപാഠികൾ ഉപദ്രവിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ച സംഭവം; മന്ത്രി റിപ്പോര്‍ട്ട് തേടി

Veena George

വീണാ ജോര്‍ജ്

വെബ് ഡെസ്ക്

Published on Jan 17, 2025, 01:08 PM | 1 min read

കോട്ടയം: കോട്ടയം പാലായിൽ വിദ്യാർഥിയെ സഹപാഠികൾ ഉപദ്രവിച്ച് ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചതായി പരാതി. പാലാ സെന്റ് തോമസ് സ്കൂളിൽ ഒൻപതാം ക്ലാസ് വിദ്യാർഥിയെയാണ് ക്ലാസിലുള്ള മറ്റ് വിദ്യാർത്ഥികൾ ഉപദ്രവിച്ചത്. വിദ്യാര്‍ത്ഥിയുടെ വസ്ത്രം ഊരി മാറ്റുകയും വീഡിയോ പകർത്തി പ്രചരിപ്പിക്കുകയും ചെയ്തു. സംഭവത്തിൽ വിദ്യാർഥിയുടെ അച്ഛൻ പാലാ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.


വിദ്യാർഥിയുടെ നഗ്ന ദൃശ്യങ്ങളടങ്ങിയ വീഡിയോ സാമൂഹിക മാധ്യമങ്ങളായ വാട്ട്സ് ആപ്പിലും ഇൻസ്റ്റ​ഗ്രാമിലും പ്രചരിപ്പിച്ചുവെന്നാണ് പരാതി. അക്രമത്തിന്റെ വിവരം കുട്ടി ആദ്യം സ്കൂളിലോ വീട്ടിലോ അറിയിച്ചുരുന്നില്ല. ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് സംഭവം പുറംലോകമറിയുന്നത്. പരാതിയിൽ വിശദമായ അന്വേഷണം നടത്തിയ ശേഷം നടപടി എടുക്കുമെന്ന് പൊലീസ് പറഞ്ഞു.


വിദ്യാര്‍ത്ഥിയെ സഹപാഠികൾ ബലമായി പിടിച്ചുവെച്ച് മർദ്ദിക്കുകയും വസ്ത്രങ്ങള്‍ ഊരി മാറ്റുകയായിരുന്നു. സ്കൂളിലെ ഏഴു വിദ്യാർത്ഥികള്‍ ചേര്‍ന്നാണ് സഹപാഠിയെ ആക്രമിച്ചതെന്നാണ് വിവരം.


സംഭവത്തില്‍ മന്ത്രി വീണാ ജോര്‍ജ് റിപ്പോര്‍ട്ട് തേടി


പാലായില്‍ വിദ്യാര്‍ഥിയെ ഉപദ്രവിച്ച് ദൃശ്യം പ്രചരിപ്പിച്ചെന്ന ആരോപണത്തില്‍ ആരോഗ്യ വനിത ശിശുവികസന മന്ത്രി വീണാ ജോര്‍ജ് വനിത ശിശുവികസന വകുപ്പ് ഡയറക്ടറോട് റിപ്പോര്‍ട്ട് തേടി.




deshabhimani section

Related News

View More
0 comments
Sort by

Home