ഏഴാം നിലയിൽ നിന്നും നിലം പതിച്ചു

കോളേജ് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് വിദ്യാർഥിനി മരിച്ചു

FATHIMA SHAHANA
വെബ് ഡെസ്ക്

Published on Jan 05, 2025, 01:06 PM | 1 min read

കൊച്ചി

ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മുകളില്‍നിന്ന് വീണ് മെഡിക്കല്‍ വിദ്യാര്‍ഥി മരിച്ചു. എറണാകുളം ചാലക്ക ശ്രീനാരായണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ രണ്ടാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥി ഫാത്തിമ ഷഹാന (21) ആണ് മരിച്ചത്. കോളേജിന്റെ ഹോസ്റ്റല്‍ കെട്ടിടത്തിലെ ഏഴാം നിലയില്‍നിന്നാണ് വീണത്. അഞ്ചാം നിലയിലാണ് ഫാത്തിമ താമസിക്കുന്നത്. ശനിയാഴ്ച്ച രാത്രിയാണ് സംഭവം.


ഏഴാം നിലയില്‍ സഹപാഠികളെ കാണാനെത്തിയതാണ്. സുഹൃത്തുക്കളോട് സംസാരിച്ച് നിൽക്കുന്നതിനിടെയാണ് അപടം. കാല്‍ വഴുതി വീണതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഏഴാം നിലയുടെ കോറിഡോറിന്റെ ഭാഗത്താണ് അപകടം.

ഫാത്തിമ ഷഹാന കണ്ണൂർ സ്വദേശിനിയാണ്.



deshabhimani section

Related News

View More
0 comments
Sort by

Home