ഇരുവഴിഞ്ഞിപുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി

മുക്കം : ഇരുവഴിഞ്ഞിപുഴയിൽ കോടഞ്ചേരി നാരങ്ങാത്തോട് പതങ്കയത്ത് ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. മഞ്ചേരി കച്ചേരിപ്പടി സ്വദേശി അലൻ അഷ്റഫി (16) ൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്. ബുധൻ രാവിലെ നടത്തിയ തിരച്ചിലിൽ സമീപത്തെ ചെറുകിട ജല വൈദ്യുതി പദ്ധതിയുടെ ഡാമിന്റെ പരിസരത്ത് നിന്നാണ് അലന്റെ മൃതദേഹം ലഭിച്ചത്. കോടഞ്ചേരി പൊലീസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. ആറംഗ സംഘത്തോടൊപ്പം എത്തിയ അലനെ ഞായർ ഉച്ചയോടെയാണ് ഒഴുക്കിൽപ്പെട്ട് കാണാതായത്.









0 comments