ക്രിമിനലുകളെ നിലയ്ക്ക് നിർത്താൻ യൂത്ത് കോൺഗ്രസ് നേതൃത്വം തയാറാകണം: മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം : ആലുവയിൽ സെക്യൂരിറ്റി ജീവനക്കാരനെ യൂത്ത് കോൺഗ്രസ് നേതാവ് മർദിച്ച സംഭവത്തിൽ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. എഴുപത്തിമൂന്നുകാരനായ സെക്യൂരിറ്റി ജീവനക്കാരനാണ് യൂത്ത് കോൺഗ്രസ് സോഷ്യൽ മീഡിയ എറണാകുളം ജില്ലാ കോഡിനേറ്റർ കെ ബി ഇജാസിൽ നിന്ന് മർദ്ദനമേറ്റത്. വാർത്ത അസ്വസ്ഥതയുണ്ടാക്കുന്നതാണ്. അക്രമത്തെ ശക്തമായി അപലപിക്കുന്നു.
ശക്തമായ നിയമനടപടികൾ പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടാകും. സെക്യൂരിറ്റി ജീവനക്കാർക്ക് ഇരിപ്പിടവും മറ്റ് സൗകര്യങ്ങളും ഉറപ്പാക്കണം എന്ന് നിർദ്ദേശിച്ച ആദ്യ സംസ്ഥാനമാണ് കേരളം. ഒരോ തൊഴിലാളിയെയും സർക്കാർ ചേർത്തുപിടിക്കുന്നു എന്നതിന്റെ ഉദാഹരണം ആണത്. ക്രിമിനലുകളെ നിലയ്ക്ക് നിർത്താൻ യൂത്ത് കോൺഗ്രസ് നേതൃത്വം തയ്യാറാകണമെന്നും മന്ത്രി പറഞ്ഞു.









0 comments