രാമപുരത്ത് വീണ്ടും തെരുവുനായ ആക്രമണം; എടിഎമ്മിൽ നിന്നിറങ്ങി വന്നയാളെ നായ്ക്കൾ കൂട്ടം ചേർന്ന് ആക്രമിച്ചു

തെരുവുനായ ആക്രമണത്തില്‍ ബിജുവിന്റെ കാലിനേറ്റ മുറിവ്
രാമപുരം: എടിഎം കൗണ്ടറിൽ നിന്ന് ഇറങ്ങി വന്നയാളെ തെരുവ് നായ്ക്കൾ കൂട്ടമായി ആക്രമിച്ചു. നാല് തെരുവ് നായ്ക്കൾ ചേർന്ന് രാമപുരം കുന്നേല്‍ ബിജു(47) വിനെയാണ് ആക്രമിച്ചത്. ആക്രമണത്തിൽ ബിജുവിന്റെ കാലിന് ആഴത്തിൽ മുറിവേറ്റു.
നായ്ക്കളുടെ ആക്രമണത്തിൽ നിലത്തുവീണ ബിജുവിനെ ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷിച്ചത്. തുടർന്ന് ബിജുവിനെ ഉഴവൂര്‍ ഗവ. ആശുപത്രിയില്‍ എത്തിച്ചെങ്കിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം രാമപുരം കോളേജ് ജംങ്ഷന് സമീപം തെരുവുനായയുടെ കടിയേറ്റ് അഞ്ച് പേര്‍ക്ക് പരിക്കു പറ്റിയിരുന്നു. ബിജുവിന് നേരിട്ട ആക്രമണം കൂടിയായതോടെ രാമപുരത്തും പരിസര പ്രദേശങ്ങളിലുമുള്ള തെരുവ് നായ അക്രമണം നിയന്ത്രിക്കാന്‍ പഞ്ചായത്ത് അധികൃതർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലന്ന ആക്ഷേപം ശക്തമായി.
തെരുവുനായ ആക്രമണത്തില്‍ ബിജുവിന്റെ കാലിനേറ്റ മുറിവ്.









0 comments