കണ്ണൂർ കായലോട് തെരുവ് നായ ആക്രമണം

stray dog
വെബ് ഡെസ്ക്

Published on Jun 10, 2025, 09:58 AM | 1 min read

തലശേരി: കണ്ണൂരിൽ തെരുവ് നായ ആക്രമണം. കായലോടാണ് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ജെഫ്രിൻ എന്ന നാലര വയസുകാരിയെ നായ ആക്രമിച്ചത്. എഫ്രിന്റെ തോൾഭാ​ഗത്താണ് നായ കടിച്ചത്. ഞായറാഴ്ചയാണ് സംഭവം.


വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ ​ഗെയിറ്റ് കടന്നെത്തിയ തെരുവ് നായ ആക്രമിക്കുകയായിരുന്നു. കുട്ടി കരഞ്ഞപ്പോൾ വീട്ടുകാരോടിയെത്തി രക്ഷപ്പെ‌ടുത്തി. ജെഫ്രിനെ നായയിൽ നിന്നും വലിച്ചുമാറ്റുകയായിരുന്നു. മാറ്റുന്നതിനിടെ കുഞ്ഞിന്റെ അമ്മയും നിലത്ത് വീഴുന്നത് സിസി ടിവി ദൃശ്യങ്ങളിൽ കാണാം.


കുഞ്ഞിന്റെ ആരോ​ഗ്യനില തൃപ്‌തികരമാണെന്ന്‌ ബന്ധുക്കൾ പറഞ്ഞു. തലശേരി ജനറൽ ആശുപത്രിയിലേക്ക് സംഭവത്തെ തുടർന്ന് കുഞ്ഞിനെ മാറ്റിയിരുന്നു. അതേസമയം തൊട്ടടുത്ത വീട്ടിലും തെരുവ് നായകൾ കൂട്ടമായെത്തി.



deshabhimani section

Related News

View More
0 comments
Sort by

Home