print edition ഇടുക്കിയുടെ പച്ചപ്പൊന്ന്

ജോബി ജോർജ്
Published on Nov 23, 2025, 12:19 AM | 1 min read
ഇടുക്കി : അന്താരാഷ്‌ട്ര മാർക്കറ്റിൽ സ്വർണത്തെക്കാൾ ഡിമാന്റുള്ളൊരു പൊന്നുണ്ട് ഇടുക്കിയിൽ. ലോകത്ത് തന്നെ ഏറ്റവും ഗുണമേന്മയുള്ള ഇടുക്കിയുടെ സ്വന്തം പച്ചപ്പൊന്ന്. ഇടുക്കിയിലെ ഏലക്കയായ ‘ആലപ്പിഗ്രീൻ കാർഡമ'ത്തിന് ഭൗമസൂചിക പദവി ലഭിച്ചതോടെ നിരവധി ജീവിതങ്ങളാണ് പച്ചപിടിച്ചത്.
ഒരുകാലത്ത് അർഹമായ വില ലഭിക്കാത്ത ഏലകർഷകർ ദുരിതത്തിലായിരുന്നു. ഇടനിലക്കാരുടെയും ലേലം ഏജൻസികളുടെയും വിലയിടിക്കൽ തന്ത്രങ്ങളിൽനിന്ന് നിരവധി കർഷകർക്ക് അഭയമായത് ജി ഐ ടാഗാണ്. സ്‌പൈസസ് ബോർഡ് സബ്‌സിഡിയോടെ ഏലം ഉണക്കൽ യന്ത്രം വാങ്ങാൻ സഹായം നൽകുന്നുണ്ട്. സംസ്ഥാന സർക്കാരിന്റെ കേര പദ്ധതിയിൽ കൃഷിഭവനും സ്‌പൈസസ് ബോർഡും യോജിച്ച് മൂല്യവർധിത ഉൽപ്പന്നങ്ങളുടെ സ്‌റ്റാർട്ടപ്പ് കന്പനികൾ വരുന്നത് ഗുണമാണ്.

രണ്ടുവർഷമായി ശരാശരി 2200–2800നും ഇടയിൽ ഏലത്തിന്റെ വില നിലനിർത്താൻ കഴിയുന്നുണ്ടെന്ന് മുണ്ടിയെരുമ മലനാടൻ ഫാർമേഴ്‌സ് പ്രൊഡ്യൂസർ കന്പനി ലിമിറ്റഡി(1000 കർഷകരുടെ കൂട്ടായ്‌മ സിഇഒ അഖിലേഷ് എസ് നായർ പറയുന്നു.








0 comments