‘വർണപ്പകിട്ട്’; സംസ്ഥാന ട്രാൻസ്ജെൻഡർ ഫെസ്റ്റിനൊരുങ്ങി കോഴിക്കോട്

തിരുവനന്തപുരം: ട്രാൻസ്ജെൻഡർ വ്യക്തികളുടെ സർഗവാസനയും കലാഭിരുചിയും പരിപോഷിപ്പിക്കുന്നതിനായി സംസ്ഥാന തലത്തിൽ ട്രാൻസ്ജെൻഡർ ഫെസ്റ്റിനൊരുങ്ങി കോഴിക്കോട്. ആഗസ്റ്റ് 21, 22, 23 തീയതികളിലാണ് ‘വർണപ്പകിട്ട്’ എന്ന പേരിൽ സംസ്ഥാന ട്രാൻസ്ജെൻഡർ ഫെസ്റ്റ് സംഘടിപ്പിക്കുക. സാമൂഹ്യനീതി വകുപ്പ് നടപ്പിലാക്കി വരുന്ന ട്രാൻസ്ജെൻഡർ പോളിസിയുടെ ഭാഗമായാണ് പരിപാടി.
ആഗസ്‌ത് 21ന് രാവിലെ ഒൻപത് മുതൽ വൈകിട്ട് ആറ് വരെ കോഴിക്കോട് കൈരളി, ശ്രീ എന്നീ തീയേറ്ററുകളിൽ ക്വിയർ/ ട്രാൻസ്ജെൻഡർ പ്രമേയം കൈകാര്യം ചെയ്യുന്ന ഫിലിം ഫെസ്റ്റിവലുകൾ സംഘടിപ്പിക്കും. 21 ന് രാവിലെ 10 മുതൽ ജൂബിലി ഹാളിൽ ട്രാൻസ്ജെൻഡർ വ്യക്തികളുടെ ആരോഗ്യം, വിദ്യാഭ്യാസം, തൊഴിൽ, സാമൂഹ്യനീതി, മനുഷ്യാവകാശങ്ങൾ എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട് ദേശീയ സെമിനാറും സംഘടിപ്പിക്കുന്നുണ്ട്. വിവിധ മേഖലകളിൽ കലാഭിരുചിയുള്ളവർക്ക് പരിപാടിയിൽ പങ്കെടുക്കാം.
ഫെസ്റ്റിന്റെ ഭാഗമായി 21, 22, 23 തീയതികളിൽ സംസ്ഥാന ട്രാൻസ്‌ജെൻഡർ കലോത്സവവും നടക്കും. മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് മെമ്മോറിയൽ ജൂബിലി ഹാൾ, തളി
ഗവ. യുപി സ്‌കൂൾ,
ഹോട്ടൽ കിംഗ് ഫോർട്ട് എന്നിവയാണ് മത്സരവേദികൾ.









0 comments