16 സമുദായങ്ങൾക്ക് ഒബിസി പട്ടികയിലേക്ക് സംസ്ഥാന ശുപാർശ

തിരുവനന്തപുരം: സംസ്ഥാനത്തെ 16 സമുദായങ്ങളെ കേന്ദ്ര ഒബിസി പട്ടികയിൽ ഉൾപ്പെടുത്താൻ സംസ്ഥാന സർക്കാർ ശുപാർശ ചെയ്‌തു. അഞ്ചുനാട് വെള്ളാള, ദാസ, കുമാര ക്ഷത്രിയ, കുന്നുവർ മണ്ണാടി, നായിഡു, കോടങ്കി നായ്‌ക്കൻ, പാർക്കവകുലം, പൂളുവഗൗണ്ടർ, വേട്ടുവ ഗൗണ്ടർ, പടയച്ചി ഗൗണ്ടർ, കവലിയ ഗൗണ്ടർ, ശൈവ വെള്ളാള (ചെർക്കുള വെള്ളാള, കർക്കാർത്ത വെള്ളാള, ചോഴിയ വെള്ളാള, പിള്ളൈ), ചക്കാല നായർ, ചെട്ടി, പേരൂർക്കട ചെട്ടീസ്, 24 മനൈ ചെട്ടീസ്, മൗണ്ടാടൻ ചെട്ടി, എടനാടൻ ചെട്ടി, കടച്ചി കൊല്ലൻ, പലിശ പെരുംകൊല്ലൻ, സേനൈത്തലൈവർ, എളവനിയർ, എളവനിയ, പണ്ടാരം, കുരുക്കൾ / ഗുരുക്കൾ, ചെട്ടിയാർ, ഹിന്ദുചെട്ടി, പപ്പടചെട്ടി, എരുമക്കാർ, പത്മശാലി എന്നീ സമുദായങ്ങളെയാണ് ശുപാർശ ചെയ്‌തത്.









0 comments