പൊലീസ് തലപ്പത്ത് മാറ്റം

തിരുവനന്തപുരം: സംസ്ഥാനത്ത് ഐപിഎസ് തലപ്പത്ത് മാറ്റം. എക്സൈസ് കമീഷണറായി മാറ്റിയ എഡിജിപി എം ആർ അജിത്കുമാറിന്റെ സ്ഥലം മാറ്റം റദ്ദാക്കി. അദ്ദേഹം ബറ്റാലിയൻ എഡിജിപിയായി തുടരും.
ക്രൈം ബ്രാഞ്ച് എഡിജിപിയാക്കിയ മഹിപാൽ യാദവ് എക്സൈസ് കമീഷ്ണറായി തുടരും.
പൊലീസ് തലപ്പത്തെ കഴിഞ്ഞാഴ്ചത്തെ മാറ്റം ഭാഗികമായി തിരുത്തിയാണ് പുതിയ ഉത്തരവ്.
പൊലീസ് അക്കാഡമിയിലേക്ക് മാറ്റിയ എഡിജിപി ബൽറാം കുമാർ ഉപാദ്ധ്യായ ജയിൽ മേധാവിയായി തുടരും. ജയിൽ ഐജിയായി മാറ്റിയ കെ സേതുരാമൻ പൊലീസ് അക്കാഡമി ഐ ജിയായി തുടരും.
കോസ്റ്റൽ പൊലീസ് ഐജി പി പ്രകാശിനെ ക്രൈം റെക്കോർഡ്സ് ബ്യൂറോയിൽ നിയമിച്ചു. ആഭ്യന്തര സുരക്ഷാ ഐജി എ അക്ബറിനെ കോസ്റ്റൽ പൊലീസ് ഐജിയാക്കി. ക്രമസമാധന ചുമതലയുള്ള എഡിജിപി എച്ച് വെങ്കിടേഷിന് ക്രൈംബ്രാഞ്ച് എഡിജിപിയുടെ അധികചുമതല നൽകി. പൊലീസ് ആസ്ഥാനത്തെ എഡിജിപി എസ് ശ്രീജിത്തിന് സൈബർ ഓപ്പറേഷൻസ് അധികചുമതല നൽകി.
തിരുവനന്തപുരം ക്രൈം ബ്രാഞ്ച് ഐ ജി സ്പർജൻ കുമാറിന് ക്രൈംബ്രാഞ്ച് എറണാകുളം, കോഴിക്കോട് ഐജിമാരുടെ അധിക ചുമതല നൽകി.









0 comments