പൊലീസ് മേധാവി: രവാഡ ചന്ദ്രശേഖർ ചുമതലയേറ്റു

എഡിജിപി എച്ച് വെങ്കിടേഷിൽ നിന്ന് പുതുതായി സംസ്ഥാന പൊലീസ് മേധാവിയായി ചുമതലയേറ്റ റവാഡ ചന്ദ്രശേഖർ അധികാരദണ്ഡ് ഏറ്റുവാങ്ങുന്നു.
തിരുവനന്തപുരം ; സംസ്ഥാന പൊലീസ് മേധാവിയായി ഡിജിപി രവാഡ ചന്ദ്രശേഖർ ചുമതലയേറ്റു. ചൊവ്വാഴ്‌ച രാവിലെ പൊലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ സംസ്ഥാന പൊലീസ് മേധാവിയുടെ താത്കാലിക ചുമതല വഹിച്ചിരുന്ന ക്രമസമാധാന വിഭാഗം എഡിജിപി എച്ച് വെങ്കടേശിൽനിന്നാണ് അദ്ദേഹം ചുമതലയേറ്റെടുത്തത്. ഔദ്യോഗിക രേഖകളിൽ ഒപ്പുവച്ച ശേഷം എഡിജിപി എച്ച് വെങ്കടേഷ് പുതിയ പൊലീസ് മേധാവിക്ക് അധികാരദണ്ഡ് കൈമാറി. ആസ്ഥാന എ ഡി ജി പി എസ് ശ്രീജിത്ത് , ബറ്റാലിയൻ എ ഡി ജി പി എം ആർ അജിത് കുമാർ മറ്റു മുതിര്‍ന്ന പോലീസ് ഓഫീസർമാർ ചടങ്ങില്‍ പങ്കെടുത്തു. തുടർന്ന് അദ്ദേഹം മാധ്യമങ്ങളെ കണ്ട ശേഷം മുഖ്യമന്ത്രി വിളിച്ചുചേർത്ത പൊലീസ് ഉന്നതരുടെ അവലോകന യോഗത്തിൽ പങ്കെടുക്കാനായി അദ്ദേഹം വിമാന മാർഗം കണ്ണൂരിലേക്ക് പോയി.
തുടർന്ന് വീരചരമമടഞ്ഞ പൊലീസ് ഉദ്യോഗസ്ഥരുടെ സ്മരണാര്ത്ഥം ധീരസ്മൃതിഭൂമിയില്‍ പുഷ്പചക്രം അർപിച്ച ശേഷം പുതിയ പോലീസ് മേധാവി സ്പെഷ്യൽ ഗാർഡ് ഓഫ് ഓണറും സ്വീകരിച്ചു.

കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ സ്‌പെഷ്യൽ ഓഫീസറായി ഡപ്യൂട്ടേഷനിൽ സേവനം ചെയ്‌തുവന്ന രവാഡയെ തിങ്കളാഴ്‌ച ചേർന്ന മന്ത്രിസഭാ യോഗമാണ് സംസ്ഥാന പൊലീസ് മേധാവിയായി നിയമിച്ചത്. ചൊവ്വാഴ്‌ച പുലർച്ചെയാണ് അദ്ദേഹം ഡൽഹിയിൽനിന്ന് തലസ്ഥാനത്ത് എത്തിയത്. സേനാംഗങ്ങളുടെ ഗാർഡ് ഓഫ് ഹോണർ സ്വീകരിച്ച ശേഷമാണ് അദ്ദേഹം ചുമതല ഏറ്റെടുത്തത്.
1991 ബാച്ചിലെ കേരള കേഡർ ഐപിഎസ് ഉദ്യോഗസ്ഥനായ റവാഡ ചന്ദ്രശേഖർ കേന്ദ്ര ഡെപ്യൂട്ടേഷനിൽ ഇന്റലിജന്സ് ബ്യൂറോയിൽ സ്പെഷ്യൽ ഡയറക്ടർ സ്ഥാനത്തു നിന്നാണ് സംസ്ഥാന പോലീസ് മേധാവി പദവിയിലെത്തുന്നത്.









0 comments