സ്‌റ്റാർട്ടപ് തുടങ്ങാൻ സർക്കാർ പിന്തുണ; മുതിർന്ന പൗരന്മാർക്ക്‌ ന്യൂ ഇന്നിങ്സ്

senior citizens start startup
avatar
സ്വന്തം ലേഖകൻ

Published on Sep 28, 2025, 12:42 AM | 1 min read

തിരുവനന്തപുരം: മുതിർന്ന പ‍ൗരന്മാർക്ക്‌ സ്‌റ്റാർട്ടപ്പ്‌ സംരംഭങ്ങൾ തുടങ്ങാൻ സഹായവുമായി സംസ്ഥാന സർക്കാർ. സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കുന്നതിനൊപ്പം തൊഴിൽ വൈദഗ്ധ്യവും അനുഭവസമ്പത്തും ഉപയോഗിച്ച് നൂതന ബിസിനസ് സംരംഭങ്ങൾ ആരംഭിക്കാൻ കേരള സ്റ്റാർട്ടപ്പ് മിഷനാണ്‌ ന്യൂ‍ ഇന്നിങ്സ്’ എന്ന പേരിൽ പദ്ധതി തുടങ്ങുന്നത്‌. 2025–-26ലെ ബജറ്റിലാണ്‌ പദ്ധതി പ്രഖ്യാപിച്ചത്‌. 50 വയസ്സ് കഴിഞ്ഞവർക്ക്‌ പുതിയ സംരംഭം തുടങ്ങാൻ സർക്കാർ പിന്തുണ നൽകും. പദ്ധതി നടത്തിപ്പിന്‌ സ്റ്റാർട്ടപ്പ് മിഷനിൽ പ്രത്യേക വിഭാഗം രൂപീകരിക്കും. പരിശീലനവും സാമ്പത്തിക സഹായവും മാർഗനിർദേശവും മിഷൻ നൽകും. അനുയോജ്യമായ സംരംഭങ്ങൾ തെരഞ്ഞെടുക്കാനും വിജയകരമായി നടത്തിക്കൊണ്ടുപോകാനും വ്യവസായ വാണിജ്യ രംഗത്തെ വിദഗ്ധർ സഹാ
യിക്കും.


ആദ്യഘട്ടം അഞ്ചുകോടി രൂപയാണ് സർക്കാർ അനുവദിക്കുക. പരിശീലന പരിപാടി, സാമ്പത്തിക സഹായം, സാങ്കേതിക സഹായം, മാർക്കറ്റിങ്‌ പിന്തുണ തുടങ്ങിയവയ്ക്കായി ഈ തുക വിനിയോഗിക്കും. മാസം 20 പുതിയ ആശയങ്ങൾ നടപ്പാക്കാൻ ഉദ്ദേശിച്ചുള്ള ഫെലോഷിപ്പ് പദ്ധതിയും ഇതിന്റെ ഭാഗമാണ്. 12 മാസത്തേക്ക് 20 ഫെലോകളെയാണ് ഇതിനായി നിയമിക്കുന്നത്. ഇവർക്ക് പ്രതിഫലം നൽകാൻ 60 ലക്ഷം രൂപ നീക്കിവച്ചു.

‘വിസ്ഡം ബാങ്ക്' എന്ന പ്രത്യേക മെന്റർഷിപ്പ് പരിപാടിയും നടപ്പാക്കും. വിരമിച്ചവരുടെയും പ്രൊഫഷണലുകളുടെയും അറിവും അനുഭവവും പുതിയ തലമുറയിലെ സംരംഭകർക്ക് കൈമാറുകയാണ്‌ ലക്ഷ്യം. ഇവരുടെ പട്ടിക ഡയറക്ടറി രൂപത്തിൽ പ്രസിദ്ധീകരിക്കും. പദ്ധതിയിലേക്ക് അപേക്ഷിക്കാനും കൂടുതൽ വിവരങ്ങൾക്കും- newinnings.startupmission.in.



deshabhimani section

Related News

View More
0 comments
Sort by

Home