രഞ്ജി ട്രോഫി ഫൈനലിൽ എത്തിയ കേരള ടീമിന് സംസ്ഥാന സർക്കാരിന്റെ ആദരം

തിരുവനന്തപുരം: ചരിത്രത്തിൽ ആദ്യമായി രഞ്ജി ട്രോഫി ഫൈനലിൽ എത്തിയ കേരള ടീമിന് സംസ്ഥാന സർക്കാരിന്റെ ആദരം. ഇന്ന് വൈകുന്നേരം 6 ന് തിരുവനന്തപുരം ഹയാത്ത് റീജന്‍സിയില്‍ വച്ച് നടക്കുന്ന അനുമോദന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിശിഷ്ടാതിഥിയായി പങ്കെടുക്കും. ചടങ്ങിൽ കായികമന്ത്രി അബ്ദു റഹിമാൻ അധ്യക്ഷനായിരിക്കും. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, നിയമസഭാ സ്പീക്കർ എ എൻ ഷംസീർ, മന്ത്രിമാരായ കെ രാജൻ, പി പ്രസാദ്, പി രാജീവ് , ജി ആർ അനിൽ, കെ ബി ഗണേഷ് കുമാർ, മുഹമ്മദ് റിയാസ് , കെ സി എ സെക്രട്ടറി വിനോദ് എസ് കുമാർ, കെസിഎ പ്രസിഡന്റ് ജയേഷ് ജോർജ്ജ്, കെസിഎ ഭാരവാഹികൾ, മെമ്പർമാർ, എംഎൽഎമാർ, പൗരപ്രമുഖർ എന്നിവർ പങ്കെടുക്കും.









0 comments