തദ്ദേശ വാർഡ് വിഭജനം: ഡീലിമിറ്റേഷൻ കമീഷൻ റിപ്പോർട്ട് കൈമാറി

Delimitation Commission
വെബ് ഡെസ്ക്

Published on Oct 28, 2025, 09:18 PM | 1 min read

തിരുവനന്തപുരം: സംസ്ഥാന ഡീലിമിറ്റേഷൻ കമീഷൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാർഡുകളുടെ വിഭജനം സംബന്ധിച്ച പ്രവർത്തനറിപ്പോർട്ട് സംസ്ഥാന സർക്കാരിന് കൈമാറി. തിരുവനന്തപുരം മാസ്‌ക്കറ്റ് ഹോട്ടലിൽ നടന്ന ചടങ്ങിൽ ഡീലിമിറ്റേഷൻ കമീഷൻ ചെയർമാനായ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ എ ഷാജഹാൻ ചീഫ് സെക്രട്ടറി ഡോ. എ ജയതിലകിന് റിപ്പോർട്ട് കൈമാറി.


ഡീലിമിറ്റേഷൻ കമീഷൻ റിപ്പോർട്ടിലുള്ള ശുപാർശകൾ സർക്കാർ അതീവ ഗൗരവത്തിൽ തന്നെ പരിഗണിക്കുമെന്ന് റിപ്പോർട്ട് ഏറ്റുവാങ്ങിക്കൊണ്ട് ചീഫ് സെക്രട്ടറി പറഞ്ഞു. ഡീലിമിറ്റേഷൻ കമീഷൻ ഇൻഫർമേഷൻ കേരള മിഷൻ വികസിപ്പിച്ച ക്വ്യൂഫീൽഡ് ആപ്പിലൂടെ തയ്യാറാക്കിയ തദ്ദേശസ്ഥാപനങ്ങളുടെ ഡിജിറ്റൽ ഭൂപടം സർക്കാർ വകുപ്പുകളുടെ വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ പര്യാപ്തമാണെന്ന് ഡീലിമിറ്റേഷൻ കമീഷൻ ചെയർമാൻ പറഞ്ഞു.


വാർഡ് വിഭജനപ്രക്രിയ വിജയകരമായി പൂർത്തിയാക്കാൻ നേതൃത്വം നൽകിയ എല്ലാ ജില്ലാകളക്ടർമാർ, ക്വൂഫീൽഡ് ആപ്പ് വികസിപ്പിക്കുന്നതിന് നേതൃത്വം നൽകിയ ഐകെഎം ഡപ്യൂട്ടി ഡയറക്ടർ ഡോ. കെ പി നൗഫൽ, വാർഡ് റിസർവ്വേഷൻ നടത്തുന്നതിനായി പ്രത്യേക എക്‌സൽ ടൂൾ വികസിപ്പിച്ച ഡീലിമിറ്റേഷൻ കമ്മീഷനിലെ ഡപ്യൂട്ടി ഡയറക്ടർ കെ പ്രശാന്ത്കുമാർ, തദ്ദേശസ്വയംഭരണം, റവന്യൂ വകുപ്പുകളിലെയും ഐകെഎമ്മിലെയും ഡീലിമിറ്റേഷൻ കമീഷനിലെയും ജീവനക്കാർ എന്നിവർക്ക് ചടങ്ങിൽ ചീഫ് സെക്രട്ടറി മെമന്റോയും അനുമോദനപത്രവും നൽകി.


ചടങ്ങിൽ ഡീലിമിറ്റേഷൻ കമീഷൻ അംഗങ്ങളായ കെ ബിജു, ഡോ. രത്തൻ. യു ഖേൽക്കർ, ഡോ. കെ വാസുകി, തദ്ദേശസ്വയംഭരണവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ട്വിങ്കു ബിസ്വാൾ, സ്‌പെഷ്യൽ സെക്രട്ടറി ടി വി അനുപമ, റൂറൽ ഡയറക്ടർ അപൂർവ ത്രിപാഠി, അർബൻ ഡയറക്ടർ സൂരജ് ഷാജി, ജില്ലാകളക്ടർമാർ, തിരഞ്ഞെടുപ്പ് കമ്മീഷൻ സെക്രട്ടറി ബി. എസ് പ്രകാശ്, ഡീലിമിറ്റേഷൻ കമീഷൻ സെക്രട്ടറി എസ് ജോസ്‌നമോൾ, തുടങ്ങിയവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Home