സംസ്ഥാന സഹ. കാർഷിക ഗ്രാമവികസന ബാങ്ക് പുരസ്‌കാരങ്ങൾ വിതരണം ചെയ്തു

തിരുവനന്തപുരം : കുടിശ്ശികനിവാരണ പരിപാടികളിൽ മികച്ച പ്രകടനം കാഴ്‌ചവച്ച പ്രാഥമിക ബാങ്കുകൾക്കും മികച്ച കർഷകർക്കുമുള്ള സംസ്ഥാന സഹകരണ കാർഷിക ഗ്രാമവികസന ബാങ്കിന്റെ പുരസ്‌കാരങ്ങളും ക്യാഷ് അവാർഡും മന്ത്രി വി എൻ വാസവൻ വിതരണം ചെയ്‌തു.
ഒറ്റപ്പാലം, പയ്യന്നൂർ, ആലത്തൂർ (2023–24 വർഷം), തളിപ്പറന്പ്, പയ്യന്നൂർ, കണ്ണൂർ (2024–25 വർഷം) പ്രാഥമിക ബാങ്കുകൾ പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാർക്ക് യഥാക്രമം ഒരുലക്ഷം, 75000, 50000 രൂപയാണ് ക്യാഷ് അവാർഡ്. മീനച്ചിൽ പ്രാഥമിക ബാങ്ക് അംഗം മോളി ടോമി (ഒരുലക്ഷം രൂപ), വയനാട് പ്രാഥമിക ബാങ്ക് അംഗം കെ സി പൗലോസ് (50,000 രൂപ) എന്നിവർ മാതൃകാ കർഷകർക്കുള്ള അവാർഡുകൾ ഏറ്റുവാങ്ങി. സോണൽ, റീജണൽ തലങ്ങളിൽ കുടിശ്ശികനിവാരണത്തിൽ ഒന്നാംസ്ഥാനം നേടിയ ബാങ്കുകൾ, ജില്ലാതലത്തിലെ മികച്ച കർഷകർ, കഴിഞ്ഞ വർഷത്തേക്കാൾ റിക്കവറി പെർഫോമൻസ് മെച്ചപ്പെടുത്തിയ ബാങ്കുകൾ എന്നിവർക്കുള്ള അവാർഡുകളും വിതരണം ചെയ്തു.
സംസ്ഥാന സഹകരണ എംപ്ലോയീസ് വെൽഫെയർ ബോർഡിൽ ജീവനക്കാർക്കുള്ള അംഗത്വം ബോർഡ് ചെയർമാൻ അഡ്വ. ആർ സനൽകുമാർ വിതരണം ചെയ്‌തു. ആന്റണി രാജു എംഎൽഎ അധ്യക്ഷനായി. അഡ്‌മിനിസ്‌ട്രേറ്റീവ് കമ്മിറ്റി കൺവീനർ അഡ്വ. ജി ഹരിശങ്കർ, നാഗേഷ്‌കുമാർ അനുമാല, ജോസ് പാലത്തിനാൽ, എം കരുണാകരൻ, സി കെ സ്‌മിത ചന്ദ്രൻ, ബി എൻ ശ്യാംകുമാർ, എം ഷാജഹാൻ, എസ് രാജീവ്, എസ് സഞ്ജയൻ, അയിര സുരേന്ദ്രൻ, കെ ഗോവിന്ദൻ തുടങ്ങിയവർ സംസാരിച്ചു.









0 comments