കുട്ടനാട്ടിൽ തെരുവുനായ ആക്രമണം; അഞ്ച് വയസുകാരന് പരിക്ക്

ആലപ്പുഴ: കാവാലം കുന്നുമ്മയിൽ തെരുവുനായ ആക്രമണത്തിൽ അഞ്ചു വയസുകാരന് സാരമായ പരിക്ക്. കാവാലം പഞ്ചായത്തിലെ കുന്നുമ്മ കിഴക്ക് ചേന്നാട്ടു വീട്ടിൽ പ്രദീപ് കുമാറിൻ്റെ മകൻ തേജസ് പ്രദീപിനാണ് പരുക്കേറ്റത്.
ശനിയാഴ്ച ഉച്ചകഴിഞ്ഞ് വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന കുഞ്ഞിനെ നായ അക്രമിക്കുകയായിരുന്നു. തലയിലും ഇടതുകണ്ണിലും മുറിവേറ്റു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി.









0 comments