എസ്‌എസ്എൽസി :856 സർക്കാർ സ്‌കൂളിൽ നൂറ് ശതമാനം വിജയം

തിരുവനന്തപുരം
: എസ്‌എസ്‌എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചപ്പോൾ 1167ൽ 856 സർക്കാർ സ്‌കൂളുകളിലും മുഴുവൻ കുട്ടികളും വിജയിച്ചു. 1034 എയ്‌ഡഡ് സ്‌കൂളിലെയും 441 അൺ എയ്‌ഡഡ് സ്‌കൂളിലെയും മുഴുവൻ വിദ്യാർഥികളും വിജയിച്ചു. സംസ്ഥാനത്ത് 1424 എയ്‌ഡഡ് സ്‌കൂളും 465 അൺ എയ്‌ഡഡ് സ്‌കൂളുമാണുള്ളത്. കഴിഞ്ഞവർഷം 892 സർക്കാർ സ്‌കൂളിലെ മുഴുവൻ കുട്ടികളും വിജയിച്ചിരുന്നു.
ഇക്കുറി വിജയശതമാനം മുൻവർഷത്തേക്കാൾ അൽപം കുറഞ്ഞു. നിരന്തര മൂല്യനിർണയത്തിൽ അർഹത അനുസരിച്ച് മാത്രമേ മാർക്ക് നൽകാവൂ എന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് കർശനനിർദേശം നൽകിയിരുന്നു. 61,449 വിദ്യാർഥികൾക്കാണ് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചത്. കഴിഞ്ഞ തവണത്തേക്കാൾ 10,382 പേരുടെ കുറവുണ്ടായി.
വിജയശതമാനം കുറഞ്ഞ സ്‌കൂളുകളുടെ പിന്നോക്കാവസ്ഥയ്‌ക്ക് കാരണം അന്വേഷിച്ച് ജൂൺ രണ്ടിനകം റിപ്പോർട്ട് സമർപ്പിക്കാൻ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്‌ടർമാർക്ക് മന്ത്രി വി ശിവൻകുട്ടി നിർദേശം നൽകി. വിജയശതമാനം കുറഞ്ഞ 10 സർക്കാർ, എയ്ഡഡ് സ്‌കൂളുകളുടെ പട്ടിക ഇതിനായി തയ്യാറാക്കി.
കൂടുതൽ സ്‌കൂളിനെ ഉൾപ്പെടുത്തി അടുത്തഘട്ടമായി പട്ടിക തയ്യാറാക്കി അന്വേഷിക്കും. വിജയശതമാനം കുറയാൻ കാരണം അന്വേഷിച്ച് 31നകം റിപ്പോർട്ട് സമർപ്പിക്കണം.









0 comments